Latest NewsIndia

പ്രഥമ ലോ​ക്പാ​ലാ​യി ജ​സ്റ്റീ​സ് പി.​സി. ഘോ​ഷ് സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്തു

ന്യൂ​ഡ​ല്‍​ഹി: ഇന്ത്യയുടെ പ്രഥമ ലോക്പാലായി മുന്‍ സു​പ്രീം​കോ​ട​തി​ ജസ്റ്റിസ് ജ​സ്റ്റീ​സ് പി​നാ​കി ച​ന്ദ്ര ഘോ​ഷ് ചുമതലയേറ്റു. സത്യപ്രതിജ്ഞാ ചടങ്ങില്‍ രാ​ഷ്ട്ര​പ​തി രാം​നാ​ഥ് കോ​വി​ന്ദ് സ​ത്യ​വാ​ച​കം ചൊ​ല്ലി​ക്കൊ​ടു​ത്തു.  ഉ​പ​രാ​ഷ്ട്ര​പ​തി എം. ​വെ​ങ്ക​യ്യ നാ​യി​ഡു, പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി, ചീ​ഫ് ജ​സ്റ്റീ​സ് ര​ഞ്ജ​ന്‍ ഗൊ​ഗോ​യ് എന്നിവര്‍ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുത്തു.

1997-ല്‍ ​ക​ല്‍​ക്ക​ട്ട ഹൈ​ക്കോ​ട​തി ജ​ഡ്ജി​യാ​യി നി​യ​മി​ക്ക​പ്പെ​ട്ട ജ​സ്റ്റീ​സ് ഘോ​ഷ്, 2013-ലാണ് ​സു​പ്രീം കോ​ട​തി​യല്‍ നിയമിക്കപ്പെട്ടത്.ആ​ന്ധ്രാ​പ്ര​ദേ​ശ് ചീ​ഫ് ജ​സ്റ്റീ​സാ​യി​രി​ക്കെ ത​മി​ഴ്നാ​ട് മു​ന്‍ മു​ഖ്യ​മ​ന്ത്രി ജ​യ​ല​ളി​ത​യു​ടെ തോ​ഴി ശ​ശി​ക​ല​ലെ അ​ഴി​മ​തി​ക്കേ​സി​ല്‍ ശി​ക്ഷി​ച്ച​ത് ഇദ്ദേഹമാണ്.

നാ​ലു മു​ന്‍ ഹൈ​ക്കോ​ട​തി ജ​ഡ്ജി​മാ​രും നാ​ലു മു​തി​ര്‍​ന്ന മു​ന്‍ ഉ​ദ്യോ​ഗ​സ്ഥ​രും ലോ​ക്പാ​ല്‍ പാ​ന​ലി​ലുള്ളത്. ഇതില്‍
ഒ​രു വ​നി​താ ജ​ഡ്ജി ഉള്‍പ്പെടും.

shortlink

Related Articles

Post Your Comments

Related Articles


Back to top button