KeralaLatest News

രാഹുല്‍ കേരളത്തില്‍ വന്നാല്‍ അത് അത്ഭുതങ്ങള്‍ സൃഷ്ടിക്കും; കുഞ്ഞാലിക്കുട്ടി

മലപ്പുറം: വയനാട് സീറ്റില്‍ രാഹുല്‍ ഗാന്ധി മത്സരിക്കുമെന്ന വാർത്തയെ സന്തോഷത്തോടെ സ്വാഗതം ചെയ്യുന്നതായി മുസ്ലീംലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി. രാഹുല്‍ കേരളത്തില്‍ വന്നാല്‍ അത് അത്ഭുതങ്ങള്‍ സൃഷ്ടിക്കുമെന്നും ദക്ഷിണേന്ത്യയിലാകെ രാഹുലിന്‍റെ സാന്നിധ്യം ആവേശമുണര്‍ത്തുമെന്നും അദ്ദേഹം പറയുകയുണ്ടായി.

ഇപ്പോള്‍ തന്നെ കേരളത്തില്‍ യുഡിഎഫിന് അനുകൂലമായ തരംഗമുണ്ട്. രാഹുല്‍ വന്നാല്‍ അത് സൂപ്പര്‍ തരംഗമായി മാറും. വയനാട്ടില്‍ അദ്ദേഹം വെന്നിക്കൊടി പറപ്പിക്കുമെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button