Latest NewsIndia

‘കോണ്‍ഗ്രസ്’ നെ വെട്ടാന്‍ മമത: മനംമാറ്റം 21 വര്‍ഷത്തിനു ശേഷം

കോണ്‍ഗ്രസിനെ വെട്ടിമാറ്റിയുള്ള പുതിയ ലോഗോ അണിയറയില്‍ തയ്യാറായിക്കഴിഞ്ഞുവെന്നാണ് റിപ്പോര്‍ട്ട്

ന്യൂ​ഡ​ൽ​ഹി:  21 വര്‍ഷത്തിനു ശേഷം പാര്‍ട്ടിയുടം പേരില്‍ നിന്ന് കോണ്‍ഗ്രസിനെ ഉപേക്ഷിക്കാനൊരുങ്ങി മമതാ ബാനര്‍ജി. പാ​ർ​ട്ടി​യു​ടെ ലോ​ഗോ​യി​ൽ പേ​രി​നൊ​പ്പ​മു​ണ്ടാ​യി​രു​ന്ന കോ​ണ്‍​ഗ്ര​സ് ഉ​പേ​ക്ഷി​ക്കാനാണ് പാര്‍ട്ടി തീരുമാനം. ഇതോടെ 21 വ​ർ​ഷ​മായി തൃണൺമൂല്‍ കോണ്‍ഗ്രസിന്‍റെ കൂടെയുണ്ടായിരുന്ന കോണ്‍ഗ്രസ്  ഇല്ലാതാകും.

കോണ്‍ഗ്രസിനെ വെട്ടിമാറ്റിയുള്ള പുതിയ ലോഗോ അണിയറയില്‍ തയ്യാറായിക്കഴിഞ്ഞുവെന്നാണ് റിപ്പോര്‍ട്ട്. ഒ​രാ​ഴ്ച​യ്ക്കു​ള്ളി​ൽ ഇ​ത് പു​റ​ത്തു​വി​ടും. നീ​ല പ​ശ്ചാ​ത്ത​ല​ത്തി​ൽ പ​ച്ച​നി​റ​ത്തി​ൽ തൃ​ണ​മൂ​ൽ എ​ന്നു മാ​ത്ര​മാ​ണ് ഇ​തി​ൽ കു​റി​ച്ചി​രി​ക്കു​ന്ന​ത്. ഇനി പുറത്തുവരുന്ന പാ​ർ​ട്ടി ബാ​ന​റി​ലും പോ​സ്റ്റ​റു​ക​ളി​ലും ഇ​നി ഈ ​ലോ​ഗോ​യാ​വും ഉ​പ​യോ​ഗി​ക്കു​മെങ്കിലും തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നി​ൽ ര​ജി​സ്റ്റ​ർ ചെ​യ്തി​രി​ക്കു​ന്ന പേ​രി​ൽ മാ​റ്റം വ​രു​ത്തി​ല്ലെ​ന്നാണ് മുതിര്‍ന്ന നേതാവിന്‍റെ പ്രതികരണം.

അതേസമയം  മ​മ​ത​യു​ടെ അ​ന​ന്ത​ര​വ​ൻ അ​ഭി​ഷേ​ക് ബാ​ന​ർ​ജി, രാ​ജ്യ​സ​ഭാ എം​പി ഡെ​റി​ക് ഒ​ബ്രി​യാ​ൻ എ​ന്നി​വ​ർ സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ഉപയോഗിക്കുന്നത് പുതിയ ലോഗോയാണ്.

Tags

Related Articles

Post Your Comments


Back to top button
Close
Close