Latest NewsUAE

ട്രാഫിക് ഫൈനുകള്‍ക്ക് ഇളവ് പ്രഖ്യാപിച്ച്‌ ദുബായ് പൊലീസ്

ട്രാഫിക് ഫൈനുകള്‍ക്ക് ഇളവ് പ്രഖ്യാപിച്ച്‌ ദുബായ് പൊലീസ്. സഹിഷ്ണുതാ വര്‍ഷാചരണത്തിന്റെ ഭാഗമായാണ് ഇളവ്. പിഴയില്‍ 25 ശതമാനം മുതല്‍ 100 ശതമാനം വരെയാണ് ഇളവ് ലഭിക്കുക. ഫെബ്രുവരി ആറ് മുതല്‍ ഗതാഗത നിയമലംഘനങ്ങളുടെ പേരില്‍ പിടിക്കപ്പെട്ടവർക്ക് ഇളവ് ലഭിക്കില്ല. മൂന്നു രീതികളിലാണ് ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്. മൂന്ന് മാസം നിയമങ്ങളൊന്നും ലംഘിക്കാത്തവര്‍ക്ക് പിഴയില്‍ 25 ശതമാനം ഇളവും ആറ് മാസം നിയമ ലംഘനം നടത്താത്തവര്‍ക്ക് 50 ശതമാനം ഇളവും ഒന്‍പത് മാസം നിയമം ലംഘിക്കാത്തവർക്ക് 75 ശതമാനം ഇളവുമാണ് ലഭിക്കുന്നത്. ഒരു വര്‍ഷം വരെ ഗതാഗത നിയമം ലംഘിക്കാത്തവരെ പൂർണമായും പിഴയിൽ നിന്നും ഒഴിവാക്കുന്നതുമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button