Latest NewsInternational

ലോകം ഐ.എസിന്റെ പിടിയില്‍ നിന്ന് മുക്തം ഐ.എസിന്റെ അവസാന പോരാളിയേയും വധിച്ച് സഖ്യസേന

അവിടെ കണ്ട കാഴ്ചയുടെ ഭീകരത പുറത്തുവിട്ട് സൈന്യം

ഡമാസ്‌കസ് ; ലോകം ഐ.എസിന്റെ പിടിയില്‍ നിന്ന് മുക്തമായി. സിറിയില്‍ നിന്നും അവസാന ഐ.എസ് പോരാളിയേയും വധിച്ച് ഐ.എസിനെ പൂര്‍ണമായും തുരത്തിയെന്ന് സിറിയന്‍ ഡെമോക്രാറ്റിക് ഫോഴ്‌സ് ഐ.എസ് അവശേഷിച്ചിരുന്ന അവസാന പ്രദേശമായ ബഗ്‌ഹൌസില്‍ നിന്ന് സംഘടനയെ തുരത്തിയതോടെയാണ് തുടച്ചു നീക്കല്‍ പൂര്‍ണമായത്. സിറിയയിലെത്തിയ സഖ്യസേന കണ്ട ഭീകരത പുറത്തുവിട്ട് സൈന്യം.

നാല് വര്‍ഷം നീണ്ട പോരാട്ടത്തിനൊടുവിലാണ് സിറിയയുടെ മൂന്നില്‍ ഒരു ഭാഗവും സ്വന്തമാക്കിയിരുന്ന ഐ.എസിനെ തുരത്തിയത്. കിഴക്കന്‍ സിറിയയിലെ ബഗ്‌ഹൌസിലെ ചെറിയ പ്രദേശത്തായിരുന്നു ഐ.എസ് അവശേഷിച്ചിരുന്നത്.

ആഴ്ചകള്‍ നീണ്ട പോരാട്ടത്തിനൊടുവിലാണ് അമേരിക്കന്‍ പിന്തുണയുള്ള എസ്.ഡി.എഫ് വിജയം പ്രഖ്യാപിച്ചത്. രാജ്യത്തുള്ള ഐ.എസിന്റെ സ്ലീപ്പര്‍ സെല്ലുകള്‍ക്കെതിരെയും പോരാട്ടം ശക്തമാക്കുമെന്ന് എസ്.ഡി.എഫ് കൂട്ടിച്ചേര്‍ത്തു. മേഖലയില്‍ പോരാട്ടം ശക്തമായതോടെ സ്ത്രീകളെയും കുട്ടികളെയും ഉള്‍പ്പടെയുള്ളവരെ മനുഷ്യ കവചമാക്കിയിയാരുന്നു ഐ.എസ് സൈന്യത്തെ തടഞ്ഞിരുന്നത്.

പ്രദേശത്ത് നിന്നും ആയിരക്കണക്കിന് പേരെ സൈന്യം രക്ഷപ്പെടുത്തുകയും നിരവധി ഭീകരരെ കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തു. എന്നാലും തങ്ങളുടെ നിരീക്ഷണം ഉണ്ടായിരിക്കുമെന്ന് അമേരിക്ക വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button