KeralaLatest News

അവധി ദിവസങ്ങളിലെ സര്‍വീസുകളില്‍ മാറ്റം; പരിഷ്‌കരണവുമായി പുതിയ എം.ഡി

തിരുവനന്തപുരം: അവധി ദിവസങ്ങളിലെ സര്‍വീസുകള്‍ 20 ശതമാനം വെട്ടിക്കുറക്കാന്‍ ഒരുങ്ങി കെഎസ്ആര്‍ടിസി.മേഖലാ ഓഫീസര്‍മാര്‍ക്കും യൂണിറ്റ് അധികാരികള്‍ക്കുമാണ് കെഎസ്ആര്‍ടിസി എംഡി നിര്‍ദേശം നല്‍കിയത്.കൂടാതെ എംപാനല്‍ കണ്ടക്ടര്‍മാരെ ഡ്യൂട്ടിക്ക് നിയോഗിക്കരുതെന്നും നിര്‍ദേശമുണ്ട്. വടക്കന്‍ മേഖലാ ഡയറക്ടര്‍ ആണ് നിര്‍ദേശം നല്‍കിയത്. സര്‍വീസുകള്‍ വെട്ടിച്ചുരുക്കുന്നത് സംസ്ഥാനത്തെ ഗതാഗതം സംവിധാനത്തെ സാരമായി ബാധിക്കും.

ദിവസേന ശരാശരി 4500 ബസ് സര്‍വീസുകളാണ് നടക്കുന്നത്. പുതിയ നിര്‍ദേശം പാലിക്കുന്നതോടെ 900 സര്‍വീസുകള്‍ കുറയും. ഇപ്പോള്‍ തന്നെ ബസുകളുടെ കുറവ് സംസ്ഥാനത്താകെ യാത്രാ ദുരിതം വന്‍ തോതില്‍ വര്‍ദ്ധിപ്പിച്ചിരിക്കുകയാണ്. അതിനൊപ്പമാണ് സര്‍വീസുകള്‍ വീണ്ടും വെട്ടിക്കുറയ്ക്കുന്നത്. 6200 ബസുകളാണ് രേഖകളില്‍ കെ.എസ്.ആര്‍.ടി.സിക്കുള്ളത്. 900 ബസുകള്‍ കട്ടപ്പുറത്താണ്. 5000 മുതല്‍ 5300 വരെ സര്‍ലീസുകള്‍ നടന്നുവന്നിരിന്നിടത്താണ് ഇപ്പോള്‍ 4500 സര്‍വീസ് നടക്കുന്നത്.

shortlink

Post Your Comments


Back to top button