Latest NewsKuwaitGulf

കേടായ ഭക്ഷ്യവസ്തുക്കള്‍ വില്‍പ്പന നടത്തുന്നവര്‍ക്കു കനത്ത പിഴ

കുവൈറ്റ് സിറ്റി : വില്‍പ്പനയ്ക്ക് വെച്ചിരിക്കുന്ന ഭക്ഷ്യവസ്തുക്കളില്‍ മായം ചേര്‍ത്തതും, കേടായ ഭക്ഷ്യവസ്തുക്കളും കണ്ടെത്തിയാല്‍ കുവൈറ്റില്‍ കര്‍ശന നടപടി. വില്‍പ്പന നടത്തുന്നവര്‍ക്കു കനത്ത പിഴ ഏര്‍പ്പെടുത്താനുള്ള കരട് നിര്‍ദേശത്തിനു കുവൈത്ത് പാര്‍ലമെന്റിന്റെ അംഗീകാരം നല്‍കി. ഭക്ഷ്യ യോഗ്യമല്ലാത്ത ആഹാര സാധനങ്ങള്‍ പിടികൂടിയാല്‍ വ്യാപാരികള്‍ക്ക് മൂവായിരം മുതല്‍ പതിനായിരം വരെ ദീനാറും വിതരണക്കാര്‍ക്ക് അമ്പതിനായിരം ദീനാറും പിഴ ചുമത്തണമെന്നു നിര്‍ദേശിക്കുന്നതാണ് കരട് നിര്‍ദേശം

രാജ്യത്ത് കേടായ ഭക്ഷണ സാധനങ്ങള്‍ വില്‍ക്കുന്നവര്‍ക്ക് കനത്ത ശിക്ഷ ഉറപ്പുവരുത്തണമെന്നും ഇതിനായി ഫുഡ് ആന്‍ഡ് ന്യൂട്രീഷന്‍ അതോറിറ്റിയുടെ ചട്ടങ്ങളില്‍ ഭേദഗതി വരുത്തണമെന്നുമുള്ള നിര്‍ദേശമാണ് പാര്‍ലമെന്റ് അംഗീകരിച്ചത്. കേടായ ഭക്ഷ്യ വസ്തുക്കള്‍ വില്‍ക്കുന്നവര്‍ക്ക് 3000 ദിനാര്‍ മുതല്‍ 10,000 ദിനാര്‍ വരെ പിഴ ചുമത്തണമെന്നും ഇത്തരം വസ്തുക്കള്‍ കടകളില്‍ വിതരണം ചെയ്യുന്നവര്‍ക്ക് 50,000 ദിനാര്‍ പിഴയും മൂന്ന് വര്‍ഷത്തില്‍ കുറയാത്ത തടവും നല്‍കണമെന്നു കരട് നിയമം വ്യവസ്ഥ ചെയ്യുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button