Latest NewsIndia

രാഹുലിനു പിന്നാലെ ദക്ഷിണേന്ത്യയില്‍ മത്സരിക്കാനൊരുങ്ങി മോദിയും

ബെംഗളൂരു: വയനാട് മണ്ഡലത്തില്‍ മത്സരിക്കാന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി തയ്യാറെടുക്കുന്നു എന്ന വാര്‍ത്ത കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഏറെ ആവേശത്തിലായിരിക്കുകയാണ്. അതേസമയം രാഹുലിനു പിന്നാലെ ദക്ഷിണേന്ത്യയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി മത്സരിക്കാനൊരുങ്ങുന്നു എന്ന് സൂചന. ഉത്തര്‍പ്രദേശിലെ വാരാണസിക്ക് പുറമേ ബെംഗളൂരു സൗത്ത് മണ്ഡലത്തിലും മോദി മത്സരിക്കാനൊരുങ്ങുന്നു എന്നാണ് റിപ്പോര്‍ട്ട്.

ദക്ഷിണേന്ത്യയില്‍ നരേന്ദ്രമോദി മത്സരിക്കുന്നത് പാര്‍ട്ടിക്ക് ഗുണംചെയ്യുമെന്ന വിലയിരുത്തലിലാണ് അദ്ദേഹത്തെ കര്‍ണാടകയിലും മത്സരിപ്പിക്കാന്‍ ബി.ജെ.പി. ആലോചന. 1991 മുതല്‍ ബി.ജെ.പി. സ്ഥാനാര്‍ഥികളെ മാത്രം വിജയിപ്പിച്ച മണ്ഡലമാണ് ബെംഗളൂരു സൗത്ത്.

മോദി ബെംഗളൂരു സൗത്തില്‍ മത്സരിച്ചേക്കുമെന്ന വാര്‍ത്തകള്‍ പുറത്തുവന്നതോടെ ബെംഗളൂരു സൗത്തില്‍ കോണ്‍ഗ്രസ് ഇതുവരെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button