Latest NewsIndia

ലൈംഗികമായി പീഡിപ്പിച്ച അധ്യാപിക അറസ്റ്റില്‍: പിടിയിലായത് മോശം ചിത്രങ്ങള്‍ ഭര്‍ത്താവ് കയ്യോടെ പൊക്കിയതോടെ

ജില്ലാ ശിശു സംരക്ഷണ യൂണിറ്റും അധ്യാപികക്കെതിരെ കേസെടുത്തിട്ടുണ്ട്

തിരുവണ്ണാമല: സ്‌കൂള്‍ വിദ്യാര്‍ഥികളെ ലൈംഗികമായി പീഡിപ്പിച്ച അധ്യാപിക അറസ്റ്റില്‍. ആരണി കാമരാജര്‍ നഗര്‍ സ്വദേശിനി നിത്യ (30) ആണ് അറസ്റ്റിലായത്. ഇവരുടെ മൊബൈലില്‍ നിന്ന് കുട്ടികളോടൊത്തുള്ള മോശം ചിത്രങ്ങളും വീഡിയോകളും നിത്യയുടെ ഭര്‍ത്താവ് ഉമേഷ് കുമാര്‍ കണ്ടെത്തിയതോടെയാണ് പീഡന വിവരം പുറത്തറിഞ്ഞത്. ഭാര്യയുടെ മൊബൈലില്‍ നിന്നും ലഭിച്ച തെളിവുകള്‍ ഇയാള്‍ കളക്ടര്‍ക്കു നേരിട്ടു പരാതി നല്‍കുകയായിരുന്നു. കളക്ടറുടെ നിര്‍ദേശത്തെ തുടര്‍ന്നു ജില്ലാ സാമൂഹിക ക്ഷേമ വകുപ്പ് സംഭവത്തില്‍ നേരത്തേ അന്വേഷണം ആരംഭിച്ചിരുന്നു.

2014 മുതല്‍ 2017 വരെ ഇവര്‍ 14നും 17നും ഇടയില്‍ പ്രായമുള്ള സ്‌കൂള്‍ വിദ്യാര്‍ഥികളോടു സഭ്യമല്ലാത്ത രീതിയില്‍ പെരുമാറിയതിനും, മോശം ചിത്രങ്ങള്‍ പകര്‍ത്തിയതിനും പോലീസിന് തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. കൂടാതെ ഇവരെ കുറിച്ച് വിദ്യാര്‍ത്ഥികളും പരാതികള്‍ നല്‍കിയിരുന്നു. തുടര്‍ന്ന് നിരവധി സ്‌കൂളുകളില്‍ നി്ന്നും ഇവരെ സ്ഥലം മാ്റ്റിയതായും പോലീസ് കണ്ടെത്തി.

ജില്ലാ ശിശു സംരക്ഷണ യൂണിറ്റും അധ്യാപികക്കെതിരെ കേസെടുത്തിട്ടുണ്ട്. പോക്‌സോ അടക്കമുള്ള കുറ്റങ്ങളാണു നിത്യയ്‌ക്കെതിരെ ചുമത്തിയത്. ഇവരെ ഏപ്രില്‍ 4 വരെ റിമാന്‍ഡില്‍ തിരുവണ്ണാമല മഹിളാ കോടതി ഉത്തരവിട്ടു. അതേസമയം നിത്യയെ സര്‍വീസില്‍ നിന്നു പിരിച്ചുവിട്ടതായി ജില്ലാ പ്രാഥമിക വിദ്യാഭ്യാസ ഓഫിസര്‍ വി.ജയകുമാര്‍ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button