Latest NewsNewsInternational

ബ്രെക്‌സിറ്റ് നടപടികള്‍ക്കായി വീണ്ടും ജനഹിത പരിശോധന നടത്തണമെന്ന് ആവശ്യപ്പെട്ട് ബ്രിട്ടനില്‍ വന്‍ റാലി

ലണ്ടന്‍: ബ്രെക്‌സിറ്റ് നടപടികള്‍ക്കായി വീണ്ടും ജനഹിത പരിശോധന നടത്തണമെന്ന് ആവശ്യപ്പെട്ട് ബ്രിട്ടനില്‍ വന്‍ റാലി നടന്നു. ചരിത്രത്തിലെ ഏറ്റവും വലിയ റാലിയെന്ന് വിശേഷിപ്പിക്കാവുന്ന റാലിയാണ് നടന്നത്. ശനിയാഴ്ച സെന്‍ട്രല്‍ ലണ്ടനിലാണ് റാലി നടന്നത്. റാലിയില്‍ പത്തു ലക്ഷത്തിലധികംപേര്‍ പങ്കെടുത്തതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. തങ്ങള്‍ ഇയുവിനെ ഇഷ്ടപ്പെടുന്നു എന്ന പ്ലക്കാര്‍ഡുകളും യൂറോപ്യന്‍ യൂണിയന്റെ പതാകയും വഹിച്ചായിരുന്നു ജനങ്ങള്‍ റാലിയില്‍ പങ്കെടുത്തത്.

പീപ്പിള്‍സ് വോട്ട് ക്യാംപയിന്റെ ആഭിമുഖ്യത്തില്‍ നടന്ന റാലിയില്‍ ബ്രിട്ടന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ളവരും ഇറ്റലി, അയര്‍ലന്‍ഡ് തുടങ്ങിയ യൂറോപ്യന്‍ രാജ്യങ്ങളില്‍നിന്നുള്ള വിവിധ സംഘടനകളും അണിചേര്‍ന്നു. ബ്രെക്‌സിറ്റ് വിഷയത്തില്‍ പ്രധാനമന്ത്രി തെരേസ മേ രാജിവയ്ക്കണമെന്ന ആവശ്യം ശക്തമാകുന്നതിനിടെയാണ് ലണ്ടനില്‍ റാലി അരങ്ങേറിയത്. ഇറാഖ് യുദ്ധത്തിനെതിരെ 2003ല്‍ സംഘടിപ്പിച്ച റാലിയേക്കാള്‍ വലുതായിരുന്നു ബ്രെക്‌സിറ്റ് വിരുദ്ധ റാലിയെന്നും സംഘാടകര്‍ അവകാശപ്പെടുന്നു. അതേസമയം ബ്രെക്‌സിറ്റ് വിഷയത്തില്‍ പ്രധാനമന്ത്രി തെരേസ മേയുടെ രാജിക്കായുള്ള മുറവിളി വീണ്ടും ശക്തമായി. ലണ്ടനില്‍ കഴിഞ്ഞദിവസം റാലി നടന്നതിനു പിന്നാലെ മേയുടെ പാര്‍ടിയായ കണ്‍സര്‍വേറ്റീവ് പാര്‍ടി നേതാക്കളും മേയുടെ രാജി ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button