KeralaLatest News

ബിഡിജെഎസിന്റെ അഞ്ച് സീറ്റല്‍ മൂന്നെണ്ണം ഇന്നു പ്രഖ്യാപിക്കും, തൃശൂരും വയനാടും ഒഴിവാക്കി

കോ​ട്ട​യം: എന്‍ഡിഎയില്‍ ബിഡിജെഎസിനു നല്‍കിയിട്ടുള്ള അഞ്ച് സീറ്റില്‍ മൂന്നെണ്ണത്തിന്‍റെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഇന്നുണ്ടാകും. ഇടുക്കി, മാവേലിക്കര, ആലത്തൂര്‍ മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളുടെ പ്രഖ്യാപനമാണ് ഇന്നുണ്ടവുക. ഇന്നു രാവിലെ ചേരുന്ന പത്ര സമ്മേളനത്തിലാകും പ്രഖ്യാപനം.

അതേസമയം ബിഡിജെഎസിന്‍റെ വ​യാ​നാ​ട്, തൃ​ശൂ​ർ സീ​റ്റു​ക​ളില്‍ ഇന്നു പ്രഖ്യാപനം ഉണ്ടാകില്ല. ഈ മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെ രണ്ടു ദിവസത്തിനകം പ്രഖ്യാപിക്കുമെന്ന് തുഷാര്‍ അറിയിച്ചു. കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി വ​യ​നാ​ട് മ​ത്സ​രി​ക്കാ​നെ​ത്തി​യാ​ൽ ബി​ജെ​പി​ക്ക് സീ​റ്റ് വി​ട്ടു​കൊ​ടു​ക്കാ​ൻ ത​ട​സ​മി​ല്ല. സീ​റ്റു​​ക​ൾ വ​ച്ചു​മാ​റു​ന്ന​തു സം​ബ​ന്ധി​ച്ച് ആ​ലോ​ച​ന​ക​ളൊ​ന്നും ന​ട​ന്നി​ട്ടി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

അതേസമയം വയനാട്ടില്‍ രാഹുല്‍ മത്സരിച്ചാല്‍ തുഷാറിനെ അവിടെ മത്സരിപ്പിക്കണമെന്നാണ് പാര്‍ട്ടിയുടെ ആവശ്യം.

shortlink

Related Articles

Post Your Comments

Related Articles


Back to top button