KeralaLatest News

സംസ്ഥാനം കടന്നുപോകുന്നത് കടുത്ത ചൂടിലൂടെ : ഇന്നു മുതല്‍ 28 വരെ താപനില വളരെയധികം ഉയരും

ജനങ്ങളോട് പുറത്തിറങ്ങരുതെന്ന് നിര്‍ദേശം

തിരുവനന്തപുരം: സംസ്ഥാനം കടന്നുപോകുന്നത് കടുത്ത ചൂടിലൂടെ . ഇന്നു മുതല്‍ 28 വരെ താപനില വളരെയധികം ഉയരും , ജനങ്ങളോട് പുറത്തിറങ്ങരുതെന്ന് നിര്‍ദേശം.
സംസ്ഥാനത്തെ ചില ജില്ലകളില്‍ ഇന്ന് നാല് ഡിഗ്രി വരെ ചൂട് കൂടും. ആലപ്പുഴ, കോട്ടയം, പാലക്കാട്, കോഴിക്കോട് ജില്ലകളിലാണ് ഇന്നു നാല് ഡിഗ്രി വരെ ചൂട് ഉയരാനിടയുള്ളത്. നാളെയും മറ്റന്നാളും മൂന്ന് ഡിഗ്രി വരെ കൂടും.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, എറണാകുളം, തൃശൂര്‍, മലപ്പുറം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്നു മുതല്‍ 28 വരെ മൂന്ന് ഡിഗ്രി വരെ ചൂട് കൂടുമെന്നും കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.

രേഖപ്പെടുത്തുന്ന ചൂടിനു പുറമേ അനുഭവപ്പെടുന്ന ചൂട് ആയ താപ തീവ്രത ഇന്നു കേരളത്തിലെ മിക്ക ജില്ലകളിലും 50 കടക്കുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ നിഗമനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button