Latest NewsBusiness

ഫോണ്‍ പേയില്‍ 763 കോടി രൂപ നിക്ഷേപം നടത്തി വാള്‍മാര്‍ട്ട്

വാള്‍മാര്‍ട്ട് ഡിജിറ്റല്‍ വാലറ്റ് കമ്പനിയായ ഫോണ്‍പേയില്‍ 763 കോടി രൂപ (111 മില്യണ്‍ ഡോളര്‍) നിക്ഷേപിച്ച്. ഫോണ്‍ പേ ഫ്‌ളിപ്കാര്‍ട്ടിന്റെ ഉടമസ്ഥതയിലുളള ഡിജിറ്റല്‍ വാലറ്റ് കമ്പനിയാണ്

ഡിജിറ്റല്‍ വാലറ്റ് മേഖലയിലെ എതിരാളികളായ ഗൂഗില്‍ പേ, പേടിഎം തുടങ്ങിയവയെ നേരിടാന്‍ ഈ നിക്ഷേപം ഉപയോഗിക്കാനാണ് കമ്പനിയുടെ തീരുമാനം. രാജ്യത്തെ ഡിജിറ്റല്‍ പേയ്‌മെന്റ് വിപണിയുടെ വരും നാളുകള്‍ കടുത്ത മത്സരത്തിന്റേതാകുമെന്ന സൂചനയാണ് വാള്‍മാര്‍ട്ടിന്റെ നടപടി.

ആമസോണ്‍ പേ, വാട്‌സ് ആപ്പ് പേമെന്റ്, പേടിഎം, ഗൂഗില്‍ പേ തുടങ്ങിയവയാണ് ഈ മേഖലയില്‍ ഫോണ്‍ പേയുടെ മുഖ്യ എതിരാളികള്‍.
2015 ലാണ് ബാംഗ്ലൂര്‍ ആസ്ഥാനമായ ഫോണ്‍ പേയെ ഫ്‌ളിപ്കാര്‍ട്ട് ഏറ്റെടുത്തത്.200 ബില്യണ്‍ ഡോളറിന്റെ വിപുലമായ ഡിജിറ്റല്‍ പേയ്‌മെന്റ് വിപണിയാണ് ഇന്ത്യയിലേത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button