Latest NewsIndia

അഗ്നിബാധ: കാ​റു​ക​ള്‍ കത്തി നശിച്ചു

ന്യൂ​ഡ​ല്‍​ഹി: ഡല്‍ഹിയിലെ കരോള്‍ ബാഗില്‍ വീണ്ടും തീപിടുത്തം. പ്രദേശത്തെ വ​ര്‍​ക്ക് ഷോ​പ്പി​ല്‍ ഉണ്ട്യ അഗ്നിബാധയില്‍ നാ​ലു കാ​റു​ക​ള്‍ കത്തി നശിച്ചു. വ്യാഴാഴ്ച പുലര്‍ച്ചെ 1.30നാണ് തീപിടുത്തമുണ്ടായത്. അതേസമയം അപകടത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. അഗ്നിശമന സേനയെത്തി തീ അണച്ചു.  തീ​പി​ടി​ത്ത​ത്തി​ന്‍റെ കാ​ര​ണം ഇതുവരെ വ്യ​ക്ത​മ​ല്ല.

ഫെബ്രവുലരി 12ന് കരോള്‍ ബാഗിലെ അര്‍പിത് ഹോട്ടലില്‍ ഉണ്ടായ തീപിടുത്തത്തില്‍ മൂന്നു മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഷോര്‍ട്ട് സര്‍ക്യൂട്ടായിരുന്നു തീപിടുത്തത്തിന്റെ കാരണം.ഹോട്ടലിന്റെ നാലാം നിലയിലായിരുന്നു തീപിടുത്തമുണ്ടായത്. പിന്നീട് രണ്ടാം നിലയിലേക്കും തീ പടരുകയായിരുന്നു. തീപിടുത്തം കണ്ട് ഭയപ്പെട്ട് താഴേക്ക് ചാടിയതാണ് രണ്ട് പേര്‍ മരിക്കാന്‍ ഇടയാക്കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button