Latest NewsNewsIndia

എലികൾ കാരണം വീടിന് മുന്നിൽ പാർക്ക് ചെയ്‌ത വാഹനം കത്തി നശിച്ചു; സംഭവം ഇങ്ങനെ

റായ്‌പൂർ: എലികൾ കാരണം വീടിന് മുന്നിൽ പാർക്ക് ചെയ്‌ത വാഹനം കത്തി നശിച്ചു. ഛത്തീസ്ഖണ്ഡിലാണ് സംഭവം. ജഷ്പുര്‍ ജില്ലയില്‍ ബുധനാഴ്ചയാണ് വിഷ്ണു സഹു എന്നയാളുടെ വാഹനത്തിന് തീപിടിച്ചത്. വീടിന് മുമ്പിലൂടെ പോകുകയായിരുന്ന യാത്രക്കാരാണ് കാര്‍ കത്തുന്നത് ആദ്യം കണ്ടത്. ഇവര്‍ വീട്ടുടമസ്ഥനെ വിവരമറിയിക്കാന്‍ ശ്രമിച്ചെങ്കിലും നല്ല ഉറക്കത്തിലായിരുന്ന ഇയാളെ കാര്യമറിയിക്കാന്‍ സാധിച്ചില്ല. പിന്നീടാണ് കാറിന് തീപ്പിടിച്ച വിവരം ഉടമസ്ഥന്‍ അറിയുന്നത്.

Read also: സൗഹാർദ്ദപരമായി പരിഹരിക്കുന്നതിനു വേണ്ടി അയോധ്യ കേസിൽ വീണ്ടും സുപ്രീം കോടതിയുടെ സുപ്രധാനമായ തീരുമാനം

വാഹനത്തിന്‍റെ എഞ്ചിനിൽ ഷോര്‍ട് സര്‍ക്യൂട്ട് ഉണ്ടായതാണ് തീപിടിക്കാൻ കാരണം. വാഹനത്തിന്‍റെ ഫ്യൂസ് ബോക്സിനുള്ളിലെ ഇന്‍സുലേഷന്‍ വയറുകള്‍ എലി കരണ്ടതും തുടര്‍ന്നുണ്ടായ ഷോര്‍ട് സര്‍ക്യൂട്ടാണ് തീപ്പിടുത്തത്തിന് കാരണമെന്നുമാണ് പോലീസ് വ്യക്തമാക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button