KeralaLatest NewsNews

വേനല്‍ കടുത്തതോടെ ജോലി സമയം മാറ്റണമെന്നാവശ്യപ്പെട്ട് ഇന്ധന ടാങ്കര്‍ ഡ്രൈവര്‍മാര്‍ രംഗത്ത്

കോഴിക്കോട്: വേനല്‍ കനത്തതോടെ ജോലിസമയം മാറ്റണമെന്ന ആവശ്യവുമായി ഇന്ധന ടാങ്കര്‍ ഡ്രൈവര്‍മാര്‍ രംഗത്ത്. രാവിലെ എട്ടര മുതലാണ് ടാങ്കര്‍ സര്‍വീസ് തുടങ്ങുന്നത്. ഈ സമയക്രമം മാറ്റണമെന്നാണ് ഇവര്‍ ആവശ്യപ്പെടുന്നത്. കൂടാതെ കൊടുംവെയിലില്‍ വാഹനം ഓടിക്കുന്നതിന്റെ ശാരീരിക ബുദ്ധിമുട്ടിനൊപ്പം അപകസാധ്യതയും ഡ്രൈവര്‍മാര്‍ ചൂണ്ടിക്കാട്ടുന്നു.

കോഴിക്കോട് ഫറോക്കിലെ ഐഒസി പ്ലാന്റില്‍ നിന്ന് ദിനംപ്രതി 150-ലധികം ഇന്ധന ടാങ്കറുകളാണ് സര്‍വീസ് നടത്തുന്നത്. വടക്കന്‍ ജില്ലകളിലെ പമ്പുകളിലേക്ക് ഇവിടെ നിന്നാണ് ഇന്ധനം കൊണ്ടുപോകുന്നത്. കനത്ത ചൂടില്‍ ദീര്‍ഘദൂര ഓട്ടം അസഹനീയമെന്ന് ഡ്രൈവര്‍മാര്‍ പറയുന്നു. എലത്തൂര്‍, ഇരുമ്പനം എന്നിവിടങ്ങളിലെ ടാങ്കര്‍ ലോറി ഡ്രൈവര്‍മാരും ഇതേ ആവശ്യമുന്നിയിക്കുന്നുണ്ട്. തൊഴിലാളി യൂണിയനുകളുമായി ചര്‍ച്ച നടത്തി ഇക്കാര്യത്തില്‍ തീരുമാനമെടുക്കുമെന്നാണ് എണ്ണക്കമ്പനികള്‍ വിശദീകരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button