Latest NewsIndia

സിപിഐ പ്രകടന പത്രിക പുറത്തുവിട്ടു: വാഗ്ദാനങ്ങള്‍ ഇങ്ങനെ

ന്യൂഡല്‍ഹി: ലോക്‌സഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ചുള്ള സിപിഐയുടെ പ്രകടന പത്രിക പുറത്തുവിട്ടു. തെരഞ്ഞെടുപ്പില്‍ ബിജെപിയെ പരാജയപ്പെടുത്തുക എന്നതാണ് പ്രധാന ലക്ഷ്യമെന്ന് പാര്‍ട്ടി ദേശീയ സെക്രട്ടറി ഡി രാജ പറഞ്ഞു.
പത്രിക പുറത്തുവിട്ടുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിരവധി വാദാനാങ്ങളാണ് പ്രകടന പത്രികയില്‍ മുന്നോട്ട് വച്ചിരിക്കുന്നത്.

പ്രകടന പത്രികയിലെ പ്രധാന വാഗാദാനങ്ങള്‍ ചുവടെ :

  • കാര്‍ഷിക കടങ്ങള്‍ എഴുതി തള്ളും
  • കര്‍ഷകര്‍ക്ക് ഉല്പാദന ചെലവിന്റെ 50 ശതമാനത്തിലധികം വരുമാനം ഉറപ്പുവരുത്തും
  • ആസൂത്രണ കമ്മീഷന്‍ തിരിച്ചുകൊണ്ടുവരും
  • ന്യൂനപക്ഷങ്ങള്‍ക്കായി രജീന്ദ്ര സച്ചാര്‍ സമിതി ശുപാര്‍ശകള്‍ നടപ്പാക്കും
  • ആദായ നികുതി നല്‍കാത്ത എല്ലാ മുതിര്‍ന്ന പൗരന്മാര്‍ക്കും പെന്‍ഷന്‍
  • ജിഡിപിയുടെ 10 ശതമാനം വിദ്യാഭ്യാസ മേഖലക്കായി നീക്കിവെക്കും
  • പ്രൈമറി മുതല്‍ സെക്കന്ററി വരെയുള്ള വിദ്യാഭ്യാസം സൗജന്യമാക്കും
  • ദില്ലിക്കും പുതുച്ചേരിക്കും പൂര്‍ണ സംസ്ഥാന പദവി
  • ജോലി ചെയ്യുക എന്നത് മൗലിക അവകാശമാക്കും
  • തൊഴില്‍ രഹിതരുടെ സാമൂഹിക സുരക്ഷിതത്വം ഉറപ്പാക്കും
  • എല്ലാ പെന്‍ഷന്‍കാര്‍ക്കും ചുരുങ്ങിയ പെന്‍ഷന്‍ 9000 രൂപയാക്കും
  • സത്രീകള്‍ക്ക് എല്ലാ മേഖലയിലും 33 ശതമാനം തൊഴില്‍ സംവരണം
  • ജി ഡിപിയുടെ ആറ് ശതമാനം ആരോഗ്യമേഖലക്ക്
  • നദീസംയോജന പദ്ധതികള്‍ക്കായി ദേശീയതലത്തില്‍ സമവായം

shortlink

Related Articles

Post Your Comments

Related Articles


Back to top button