Latest NewsCarsAutomobile

എട്ടു വര്‍ഷങ്ങൾക്കൊടുവിൽ ഏറെ ജനപ്രീതി നേടിയ കാറിന്റെ ഉല്‍പാദനം അവസാനിപ്പിക്കാനൊരുങ്ങി ഹ്യുണ്ടായി

എട്ടു വര്‍ഷങ്ങൾക്കൊടുവിൽ ഏറെ ജനപ്രീതി നേടിയ ഇയോണിന്റെ ഉല്‍പാദനം അവസാനിപ്പിക്കാനൊരുങ്ങി ഹ്യുണ്ടായി. ഏപ്രിൽ മുതൽ നടപ്പിലാകുന്ന കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിച്ച സുരക്ഷ മാനദണ്ഡങ്ങളും മലിനീകരണം നീയന്ത്രിക്കുന്നതിനായി ബിഎസ് 6 എന്‍ജിനിലേക്ക് മാറുന്നതും പ്രയോഗികമല്ലാത്തതിനെ തുടർന്നാണ് ഈ നീക്കത്തിന് ഹ്യുണ്ടായി ഒരുങ്ങുന്നതെന്നാണ് റിപ്പോർട്ട്. 2011ലാണ് ഹ്യുണ്ടായി ചെറു ഹാച്ച്ബാക്കായ ഇയോണിനെ വിൽപ്പനക്കെത്തിച്ചത്. hyundai eon

സാന്‍ട്രോയുടെ ഉല്‍പാദനം അവസാനിപ്പിച്ചതും മികച്ച ഫീച്ചറുകളും സ്‌റ്റെലും ഇയോണിനു ഉപഭോക്താക്കള്‍ക്കിടയില്‍ വലിയ സ്വാധീനമുണ്ടാക്കാന്‍ സാധിച്ചു. 0.8 ലീറ്റര്‍, 1 ലീറ്റര്‍ എന്‍ജിന്‍ ഓപ്ഷനുകളിലാണ് ഇയോണ്‍ ലഭ്യമാകുക. ഇന്ത്യയിലും സൗത്ത് കൊറിയയിലുമായാണ് വികസിപ്പിച്ച ഇയോൺ ഫിലിപ്പിന്‍സ്, ചിലി, പാനമ, കോളംബിയ തുടങ്ങിയ നിരവധി രാജ്യാന്തര വിപണികളില്‍ സജീവമായി തുടരുന്നു.

eon two

shortlink

Related Articles

Post Your Comments

Related Articles


Back to top button