Latest NewsIndia

ബിയറിന് 10 രൂപ കൂടുതല്‍ വാങ്ങി;ബാര്‍ ജീവനക്കാരനെ വെടിവെച്ച് കൊന്നു

നോയിഡ: 10 രൂപയുടെ പേരില്‍ ബാര്‍ ജീവനക്കാരനെ വെടിവെച്ച് കൊന്നു. ഉത്തര്‍പ്രദേശിലെ നോയിഡയിലെ ഏച്ഛാര്‍ ഗ്രാമത്തില്‍ ബുധനാഴ്ച്ച രാത്രിയാണ് സംഭവം. ബിയറിന് 10 രൂപ അധികം വാങ്ങിച്ചതാണ് കൊലപാതകത്തിന് പിന്നില്‍.

ബാര്‍ ജീവനക്കാരനായ കുല്‍ദീപ് നാഗര്‍ എന്ന 25കാരനാണ് കൊല്ലപ്പെട്ടത്.മദ്യം വാങ്ങാനെത്തിയ സംഘം ബിയറിന്റെ പേരിലാണ് തര്‍ക്കിച്ചത്‌. ബോട്ടിലിന്റെ മുകളിലുളള വിലയിലും കൂടുതലായി 10 രൂപ വാങ്ങിയെന്ന് പറഞ്ഞായിരുന്നു തര്‍ക്കം. ഇതിനിടയിലാണ് പ്രതികളില്‍ ഒരാളായ സുരേന്ദ്ര തോക്കെടുത്ത് കുല്‍ദീപിന് നേരെ നാല് വട്ടം വെടിവെച്ചത്.

രണ്ട് ഉണ്ടകള്‍ കുല്‍ദീപിന്റെ ദേഹത്ത് കൊണ്ടു. ഉടന്‍ തന്നെ അക്രമികള്‍ സ്ഥലം വിടുകയും ചെയ്തു. കുല്‍ദീപിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.അക്രമികള്‍ മൂന്ന് പേരും ഒളിവിലാണ്. അക്രമികള്‍ മദ്യപിച്ചായിരുന്നു എത്തിയതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button