KeralaLatest NewsIndia

എന്‍ഡിഎ സ്ഥാനാര്‍ത്ഥി പ്രൊഫസർ വിടി രമയെ അപമാനിച്ച സംഭവം: അധ്യാപകന്‍ ക്ഷമചോദിച്ചു

തിരൂരിലെ മലയാളം സര്‍വകലാശാലയില്‍ വോട്ടഭ്യര്‍ത്ഥിച്ചെത്തിയ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയെ ഇയാള്‍ അസഭ്യം പറഞ്ഞു.

മലപ്പുറം: മലയാളം സര്‍വകലാശാലയില്‍ വോട്ടഭ്യര്‍ത്ഥിച്ചെത്തിയ എന്‍ഡിഎ സ്ഥാനാര്‍ത്ഥി വി.ടി രമയോട് മോശമായി പെരുമാറിയ സംഭവത്തില്‍ അധ്യാപകന്റ ക്ഷമാപണം. സ്ഥാനാര്‍ത്ഥിയോട് വൈകാരികമായി പ്രതികരിച്ചതില്‍ ഖേദമുണ്ടെന്നും എവിടെയും മാപ്പ് പറയാന്‍ തയ്യാറാണെന്നും അസിസ്റ്റന്റ് പ്രൊഫസര്‍ മുഹമ്മദ് റാഫി പറഞ്ഞു. ബുധനാഴ്ചയായിരുന്നു തിരൂരിലെ മലയാളം സര്‍വകലാശാലയില്‍ വോട്ടഭ്യര്‍ത്ഥിച്ചെത്തിയ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയെ ഇയാള്‍ അസഭ്യം പറഞ്ഞ് ഇറക്കി വിട്ടത്.

പതിവു പര്യടനത്തിന്റെ ഭാഗമായിട്ടായിരുന്നു മലയാളം സര്‍വ്വകലാശാലയില്‍ എന്‍ ഡി എ സ്ഥാനാര്‍ത്ഥി പ്രൊഫ. വി ടി രമ വോട്ടഭ്യര്‍ത്ഥിച്ച് തുഞ്ചത്തെഴുത്തച്ഛന്‍ മലയാളം സര്‍വ്വകലാശാലയിലെത്തിയത്. മറ്റ് അധ്യാപകരെല്ലാം സ്ഥാനാര്‍ത്ഥിയെ സ്വീകരിച്ചപ്പോള്‍ അസിസ്റ്റന്റ് പ്രൊഫസര്‍ കൂടിയായ മുഹമ്മദ് റാഫി ഇവരോട് അപമര്യാദയായി പെരുമാറുകയായിരുന്നു. തിരഞ്ഞെടുപ്പ് കമ്മീഷന്‍, ഗവര്‍ണ്ണര്‍ എന്നിവര്‍ക്ക് എന്‍ഡിഎ തിരഞ്ഞെടുപ്പ് കണ്‍വീനര്‍ പരാതിയും നല്‍കിയിരുന്നു.

സ്ഥാനാര്‍ത്ഥിയോട് കോളേജില്‍ നിന്നും ഇറങ്ങിപ്പോകാന്‍ ആവശ്യപ്പെട്ട ഇയാള്‍ വളരെ മോശമായ വാക്കുകളും ഉപയോഗിച്ചു. ഇങ്ങനെ ചെയ്തതില്‍ ഖേദമുണ്ടെന്നും മാപ്പു പറയാന്‍ തയ്യാറാണെന്നും മുഹമ്മദ് റാഫി ഒരു ചാനൽ ഡിബേറ്റിൽ പറഞ്ഞു. സംഭവത്തില്‍ അധ്യാപക നില്‍ നിന്നും കോളേജ് അധികൃതറം വിസിയും വിശദീകരണവും തേടിയിരുന്നു. അധ്യാപകന്റെ പെരുമാറ്റത്തില്‍ വിവിധ മേഖലകളില്‍ നിന്നും ഇപ്പോഴും വ്യാപക പ്രതിഷേധം ഉയരുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button