KeralaLatest News

വര്‍ഷങ്ങള്‍ക്കുശേഷമാണ് സംസ്ഥാനം ഇങ്ങനെയൊരു അവസ്ഥയിലാകുന്നത്; വിമർശനവുമായി രമേശ് ചെന്നിത്തല

കൊല്ലം: കഴിവുകെട്ട ഭരണാധികാരികളുടെ അഴിമതിയും ധൂര്‍ത്തും കാരണം സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ട്രഷറി ബാലന്‍സ് 100 കോടിയിലേക്ക് കൂപ്പുകുത്തിയെന്നും അയ്യായിരത്തോളം കോടി രൂപയുടെ ബില്ലുകള്‍ പാസാകാതെ ധനവകുപ്പില്‍ കെട്ടിക്കിടക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. ഒരു ബില്ലും സ്വീകരിക്കരുതെന്ന് ട്രഷറികള്‍ക്ക് വാക്കാല്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്. എടുക്കുന്ന ബില്ലുകള്‍ ട്രഷറി ക്യൂവിലേക്ക് മാറ്റാനാണ് നിര്‍ദ്ദേശം. വര്‍ഷങ്ങള്‍ക്കുശേഷമാണ് സംസ്ഥാനം ഇങ്ങനെയൊരു അവസ്ഥയിലാകുന്നത്. ഈ സാമ്പത്തിക വര്‍ഷം അടിസ്ഥാന വികസന പദ്ധതികള്‍ക്കായി നീക്കിവച്ച 1638.81 കോടിയില്‍ 172.29 കോടി മാത്രമാണ് ചെലവഴിച്ചതെന്നും ചെന്നിത്തല പറഞ്ഞു.

Related Articles

Post Your Comments


Back to top button