Latest NewsIndia

ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു

ഗാന്ധിനഗര്‍:ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ നാമനിര്‍ദ്ദേശ പത്രിക സമര്‍പിച്ചു.ഗുജറാത്ത്ഗാന്ധിനഗറിലെ കലക്റ്റര്‍ ഒഫീസിലെത്തിയാണ് പത്രിക സമര്‍പിച്ചത്.

നാമനിര്‍ദേശ പത്രികാ സമര്‍പണത്തിന്റെ ഭാഗമായി അഹമദാബാദിലെ നരാണ്‍പുരയില്‍ അമിത് ഷാ റാലി സംഘടിപ്പിച്ചു. കേന്ദ്ര മന്ത്രിമാരായ രാജ്നാഥ് സിംഗ്, നിതിന്‍ ഗഡ്കരി, ശിവസേന അദ്ധ്യക്ഷന്‍ ഉദ്ദവ് താക്കറെ എന്നിവര്‍ പത്രികാ സമര്‍പണ ചടങ്ങില്‍ പങ്കെടുത്തു.

മുതിര്‍ന്ന നേതാവ് എല്‍കെ അദ്വാനി ആറ് തവണ വിജയിച്ച സീറ്റിലാണ് അമിത്ഷാ മത്സരിക്കുന്നത്.രാജ്യസഭാ എംപിയായ അമിത്ഷാ ആദ്യമായാണ് ലോക് സഭയിലേക്ക് മത്സരിക്കുന്നത്. 2014 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശ് സംസ്ഥാനത്തിന്റെ ചുമതല അമിത് ഷാക്കായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button