Latest NewsIndia

SHOCKING: ബി.ജെ.പി നേതാവിന്റെ അപകടമരണം കൊലപാതകം!

മടിക്കേരി•കൊടകിലെ ബി.ജെ.പി നേതാവായ ബാലചന്ദ്ര കലാഗിയുടെ മരണത്തില്‍ നിര്‍ണായകവഴിത്തിരിവ്. നേതാവിന്റെ മരണം ആസൂത്രിത കൊലപാതകമാണെന്നാണ് പോലീസ് അന്വേഷണത്തില്‍ വ്യക്തമായിരിക്കുന്നത്.

ബി.ജെ.പി കൊടക് ജില്ലാ സെക്രട്ടറിയും മുന്‍ സംപാജെ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റുമായിരുന്ന കലാഗി മാര്‍ച്ച് 19 നാണ് മടിക്കേരിയ്ക്ക് സമീപം റോഡാപകടത്തില്‍ കൊല്ലപ്പെട്ടത്. കലാഗി സഞ്ചരിച്ചിരുന്ന ഓംനി വാന്‍ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. പാര്‍ട്ടിയുടെ അടിയന്തിര യോഗത്തില്‍ പങ്കെടുത്ത് മടങ്ങുമ്പോഴായിരുന്നു അപകടം.

BJP Leader Murder

പോലീസ് നടത്തിയ അന്വേഷണത്തില്‍ അപകടം ആസൂത്രിതമായിരുന്നുവെന്ന് കണ്ടെത്തി.

സംഭവവുമായി ബന്ധപ്പെട്ട് സമ്പത്ത് കുമാര്‍ (34) ഹരിപ്രസാദ് (36) ജയ (34) എന്നിവരെ അറസ്റ്റ് ചെയ്തതായി കൊടക് എസ്.പി സുമന്‍ ഡി.പി അറിയിച്ചു.

കൊടകില്‍ നടത്തുന്ന അനധികൃത മണല്‍ ഖനനത്തിനെയും മറ്റു നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളെയും ശക്തമായി എതിര്‍ത്തിരുന്നയാളാണ് കലാഗി. ഇതാണ് അദ്ദേഹത്തിന്റെ കൊലപാതകത്തിന് പിന്നിലെന്ന് നേരത്തെ ബി.ജെ.പി പറഞ്ഞിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button