KeralaLatest News

സിസിടിവിയും കുടിക്കാൻ വെള്ളവും ; ഹൈടെക് ഓട്ടോ കേരളത്തിലെ റോഡിൽ

ഒല്ലൂർ : സിസിടിവി,ദാഹിക്കുമ്പോൾ കുടിക്കാൻ വെള്ളം,വാർത്തകൾ അറിയാം പാട്ടുകേൾക്കാം അങ്ങനെ സൗകര്യങ്ങൾ ഒരുപാടുണ്ട് കുട്ടനെല്ലൂർ സ്വദേശി കുന്നത്തുള്ളി അനിൽകുമാറിന്റെ ഓട്ടോയ്ക്ക്. എന്നാൽ സൗകര്യങ്ങൾ കൂടുമ്പോൾ ചാർജും കൂടുമെന്ന ഭയം വേണ്ട. സാധാരണ ഓട്ടോ ചാർജ് തന്നെയാണ് ഇതിനും.

കൃത്യമായി വഴി കണ്ടെത്താൻ ജിപിഎസ് സംവിധാനവും, ചൂടറിയ കാലാവസ്ഥയിൽ എയർ കൂളറും സൗജന്യ വൈഫൈയും ഈ ഓട്ടോയിൽ ലഭ്യമാണ്. യാത്രയ്ക്കിടയിൽ ഓട്ടോയ്ക്ക് പുറത്ത് നടക്കുന്ന സംഭവങ്ങൾ പകർത്തിയെടുക്കാൻ സി സി ടിവിയും ഒരുക്കിയിരിക്കുന്നു.4 ക്യാമറകളും ഒരു ഹാർഡ് ഡിസ്ക്കും മോണിറ്ററും ഇതിനു വേണ്ടി സജ്ജമാക്കി.

തൃശൂർ നഗരത്തിൽ പെർമിറ്റുള്ള ഓട്ടോ ഒന്നര വർഷം കൊണ്ടാണ് ഹൈടെക്കാക്കിയത്. രാവിലെ 7.30 മുതൽ രാത്രി 7.30 വരെ 12 മണിക്കൂർ ജോലി. ഇതിൽ നിന്നുള്ള വരുമാനം കൊണ്ടാ

shortlink

Related Articles

Post Your Comments

Related Articles


Back to top button