Latest NewsKerala

പത്തനംതിട്ടയില്‍ കെ സുരേന്ദ്രന്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു

പത്തനംതിട്ട:പത്തനംതിട്ട ലോക്സഭാ മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രന്‍ നാമ നിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. ജില്ലാ കളക്ടര്‍ക്കു മുന്‍പാകെയാണ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചത്.

കെ കെ നായരുടെ പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷമാണ് സുരേന്ദ്രന്‍ പത്രിക സമര്‍പ്പിക്കാനെത്തിയത്.ശബരിമല പ്രക്ഷോഭകാലത്ത് കൊല ചെയ്യപ്പെട്ട ചന്ദ്രന്‍ ഉണ്ണിത്താന്റെ കുടുംബാംഗങ്ങളാണ് കെ സുരേന്ദ്രന് കെട്ടി വെക്കാനുള്ള തുക നല്‍കിയത് ബിജെപി ജില്ലാ നേതാക്കളും ഒപ്പമുണ്ടായിരുന്നു.

തിരുവനന്തപുരത്തെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരന്‍ ഇന്നലെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചിരുന്നു. പത്തനംതിട്ടയില്‍ കെ സുരേന്ദ്രന് പിന്തുണ നല്‍കുമെന്നും വന്‍ഭൂരിപക്ഷത്തോടെ ജയിക്കുമെന്നും പി സി ജോര്‍ജ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button