KeralaLatest News

വയനാട്ടില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാന്‍ വൈകുന്നത് പാര്‍ട്ടിയുടെ കഴിവുകേട്: എം.എ ബേബി

തിരുവനന്തപുരം:  വയനാട് സ്ഥാനാർഥി നിർണയം വൈകുന്നത് സിപിഎമ്മിന്‍റെ തലയിൽ കെട്ടേണ്ടെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എം.എ.ബേബി. വയനാട്ടിലെ യുഡിഎഫ് സ്ഥാനാർഥിയെ നിശ്ചയിക്കാൻ വൈകുന്നതിന്‍റെ കാരണം സിപിഎമ്മാണെന്ന മുല്ലപ്പളളി രാമചന്ദ്രന്‍റെ പ്രസ്താവനയ്ക്കെതിരെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. വയനാട്ടില്‍ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വൈകുന്നത് കോണ്‍ഗ്രസ് നേതൃത്വത്തിന്‍റെ കഴിവുകേടാണെന്നും ബേബി പറഞ്ഞു.

വയനാട്ടിൽ രാഹുൽ ഗാന്ധി മത്സരിക്കുന്നതിന് ചില പാർട്ടികൾ തടസം നിൽക്കുകയാണ്. ഇതിനെ കുറിച്ചുള്ള വിവരങ്ങള്‍ വരും ദിവസങ്ങളിൽ വ്യക്തമാക്കുമെന്നും മുല്ലപ്പള്ളി പറഞ്ഞിരുന്നു. ഇതിന് മറുപടിയായിരുന്നു ബേബി.

shortlink

Related Articles

Post Your Comments

Related Articles


Back to top button