Latest NewsSaudi ArabiaGulf

സൗദിയിൽ മണ്ണിടിഞ്ഞുവീണ് തൊഴിലാളികള്‍ക്ക് പരിക്കേറ്റു

അബഹ: സൗദിയിൽ മണ്ണിടിഞ്ഞുവീണ് തൊഴിലാളികള്‍ക്ക് പരിക്ക്. സൗദിയിലെ ഖമീസ് മുശൈത്ത്, അല്‍ ഇസ്‌കാന്‍ ഭാഗത്തെ ഒരു ഭൂഗര്‍ഭവ ടാങ്കില്‍ ജോലിക്കിടെ മണ്ണിടിഞ്ഞുവീണ് അറബ് വംശജരായ അഞ്ച് തൊഴിലാളികള്‍ക്കാണ് പരിക്കേറ്റത്. സിവില്‍ ഡിഫെന്‍സ് അധികൃതര്‍ എത്തി മണ്ണ് നീക്കം ചെയ്താണ് ഒരാളെ രക്ഷപ്പെടുത്തിയത്. മറ്റ് നാല് പേരും സിവില്‍ ഡിഫെന്‍സ് എത്തും മുമ്പ്തന്നെ രക്ഷപ്പെട്ടിരുന്നുവെന്നും പരിക്കേറ്റ തൊഴിലാളികളെ ഖമീസ് മുശൈത്ത് ജനറല്‍ ആശുപത്രിയിലേത്തിച്ചതായും അസീര്‍ സിവില്‍ ഡിഫെന്‍സ് വക്താവ് കേണല്‍ മുഹമ്മദ് അല്‍ ആകിമി അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button