KeralaLatest News

തിരുവല്ലയില്‍ മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം

തിരുവല്ല:  മുലപ്പാല്‍ നല്‍കുന്നതിനിടെ മൂന്നരമാസം പ്രായമുളള കുഞ്ഞ് മരിച്ചു. പാല്‍ തൊണ്ടയില്‍ കുടുങ്ങിയതാണ് മരണത്തിന് കാരണമായതെന്ന് റിപ്പോര്‍ട്ടുകള്‍. തിരുവല്ല തിരുമൂലപുരം കൊച്ചുതടത്തില്‍ ജോസഫ് ആന്റണിയുടെയും മേരി ആന്റണിയുടെയും മകന്‍ ബെന്‍സ്റ്റീന്‍ ആണ് മരിച്ചത്.

പാല്‍ തൊണ്ടയില്‍ കുടുങ്ങുകയും മൂക്കിലൂടെയും വായിലൂടെയും പത വരികയും ചെയ്തതായും കുഞ്ഞ് അബോധാവസ്ഥയിലാകുകയും ചെയ്തതായി പറയുന്നു. അബോധാവസ്ഥയിലായ കുഞ്ഞിനെ ഉടന്‍ തിരുവല്ല താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന് പുഷ്പഗിരി മെഡിക്കല്‍ കോളേജ് ആശൂപത്രിയിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

സംസ്കാരം നടത്തി. ബ്ലെസ്സി, ബെന്‍സി, ബെന്‍സ്സന്‍ എന്നിവരാണ് മറ്റ് മക്കള്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button