Latest NewsIndia

വ്യോമ സേനയുടെ യുദ്ധ വിമാനം തകര്‍ന്നു വീണു

രാജസ്ഥാന്‍: ഇന്ത്യന്‍ വ്യോമ സേനയുടെ യുദ്ധവിമാനം തകര്‍ന്നു വീണു. പരീക്ഷണ പറക്കലിനിടെയായിരുന്നു അപകടം. മിഗ്-27 വിമാനം ആണ് തകര്‍ന്നു വീണത്. രാജസ്ഥാനിലെ സിരോഹിയിലാണ് അപകടം നടന്നതെന്നാണ് റിപ്പോര്‍ട്ട്.  അതേസമയം പൈലറ്റ് സുരക്ഷിതനായി രക്ഷപ്പെട്ടു.

ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് രാജസ്ഥാനിലെ ബികാനീറില്‍ മിഗ് 21 വിമാനം തകര്‍ന്ന് വീണിരുന്നു. പരിശീലനത്തിനായി പറന്ന ഉടന്‍ സമീപത്തെ ഗ്രാമത്തില്‍ തകര്‍ന്ന് വീഴുകയായിരുന്നു. സോവിയറ്റ് ഭരണകാലത്ത് 1980കളിലാണ് മിഗ് 27 ഇന്ത്യന്‍ വ്യോമസേനയുടെ ഭാഗമാവുന്നത്. 1999ല്‍ നടന്ന കാര്‍ഗില്‍ യുദ്ധത്തിലും മിഗ് 27 പങ്കെടുത്തിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button