Latest NewsKerala

വോട്ടര്‍മാരുമായി സംവദിക്കാന്‍ മൊബൈല്‍ ആപ്പുമായി സുധാകരന്‍

കണ്ണൂര്‍: മൊബൈല്‍ ആപ്പുമായി കെ സുധാകരന്‍. വോട്ടര്‍മാരുമായി സംവദിക്കാനാണ് മൊബൈല്‍ ആപ്ലിക്കേഷനുമായി കണ്ണൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി കെ സുധാകരന്‍ രംഗത്തെത്തിയത്. കെ.സുധാകരന്‍ എന്നു തന്നെയാണ് ആപ്പിന്റെ പേര്. ആന്‍ഡ്രോയിഡ് വെര്‍ഷനിലാണ് ഈ ആപ്പ് ലഭ്യമാകുക. എഐസിസി ജനറല്‍ സെക്രട്ടറി ഉമ്മന്‍ചാണ്ടി ആപ്ലിക്കേഷന്‍ ലോഞ്ച് ചെയ്തു. സുധാകരന്റെ പ്രചാരണ പരിപാടികളുടെ മുഴുവന്‍ വിവരങ്ങളും ആപ്പില്‍ മുന്‍കൂട്ടി അറിയാം. വോട്ടര്‍മാര്‍ക്കുള്ള സന്ദേശം, അറിയിപ്പ്, സ്ഥാനാര്‍ഥിയുടെ പ്രസംഗം, തത്സമയ പ്രചാരണം, ചിത്രം എന്നിവയെല്ലാം ആപ്പിലുണ്ടാകും. സ്ഥാനാര്‍ഥിയുമായി നേരിട്ടു സംവദിക്കാനുള്ള ഓപ്ഷന്‍ ആപ്പിലുണ്ട്. ആശയങ്ങളും നിര്‍ദേശങ്ങളും പരാതികളുമെല്ലാം വോട്ടര്‍ക്കു സ്ഥാനാര്‍ഥിയെ അറിയിക്കാനുമാകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button