Latest NewsIndia

പാര്‍ട്ടി പരിപാടിക്ക് ആളില്ല: പ്രചാരണം പാതിവഴിയില്‍ നിര്‍ത്തി കമല്‍

ചെന്നൈ: വലിയ ആവേശത്തോടെ തുടങ്ങി ആദ്യത്തെ തെരഞ്ഞെടുപ്പ് നേരിടും മുമ്പേ തന്നെ മങ്ങലേറ്റ അവസ്ഥയിലാണ് ഉലക നായകന്‍ കമല്‍ ഹാസന്റെ പാര്‍ട്ടി മക്കള്‍ നീതി മയ്യത്തിന്റേത്. തമിഴ്‌നാട്ടിലെ എല്ലാ മണ്ഡലങ്ങളിലും സ്ഥാനാര്‍ത്ഥി പ്രഖ്യപനം നടത്തിയെങ്കിലും പാര്‍ട്ടി പരിപാടിക്ക് ആളെക്കിട്ടാനില്ല എന്നതാണ് ഇപ്പോഴത്തെ പ്രധാന പ്രശ്‌നം.

ഉലക നായകന്‍ നേരിട്ട് പ്രചാരണത്തിന് എത്തിയിട്ടും ആരും കണ്ടമട്ടില്ല. ശ്രീപെരുംപുതൂരില്‍ ആളില്ലാത്തതിനെ തുടര്‍ന്ന് പ്രചാരണം പാതി വഴിയില്‍ നിര്‍ത്തി താരത്തിന് മടങ്ങേണ്ടി വന്നു. മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയായ എം. ശ്രീധരന്റെ പ്രചാരണത്തിന് ശനിയാഴ്ച യാണ് കമല്‍ തുറന്ന ജീപ്പില്‍ വോട്ടുപിടിക്കാന്‍ ഇറങ്ങിയത്. എന്നാല്‍ പല്ലാവരവും താംബരവും കടന്ന് പടപ്പൈയലെത്തിയിട്ടും പരിപാടിക്ക് ആളുണ്ടായില്ല.

എല്ലായിടുത്തും പേരിന് പ്രസംഗം നടത്തി പ്രധാന കേന്ദ്രമായ ശ്രീപെരുംപുതൂരിലെത്തിയപ്പോള്‍ പ്രദേശം ആകെ ശൂന്യമായിരുന്നു. പ്രചാരണത്തിന് എത്തിയിട്ട് കുറച്ച് പാര്‍ട്ടി നേതാക്കളേയും വഴിപോക്കരേയും മാത്രം കണ്്ട കമല്‍ ഇതോടെ പ്രചാരണം അവസാനിപ്പിച്ച് സ്ഥലം കാലിയാക്കി.

Related Articles

Post Your Comments


Back to top button