Latest NewsIndia

അമേഠിയില്‍ ഇത്തവണ സ്മൃതി ഇറാനി പരാജയത്തില്‍ ഹാട്രിക് പൂര്‍ത്തിയാക്കും: സുര്‍ജെവാല

അമേഠിയില്‍ രാഹുലിന്റെ ജയത്തില്‍ ഒരു സംശയവും വേണ്ടെന്നും സ്മൃതി ഇറാനി ഇത്തവണ ഹാട്രിക് പരാജയം പൂര്‍ത്തിയാക്കുമെന്നും സുര്‍ജെവാല

ന്യൂഡല്‍ഹി: അമേഠിയില്‍ രാഹുലിന് പരാജയ ഭീതിയില്ലെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിങ് സുര്‍ജെവാല. അമേഠിയിലെ പരാജയഭീതി മൂലമാണ് രാഹുല്‍ രണ്ട് മണ്ഡലങ്ങളില്‍ മത്സരിക്കുന്നതെന്ന ബിജെപിയുടെ ആരോപണത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. രാഹുലിന് അമേഠിയില്‍ പരാജയ ഭീതിയാണെന്ന ആരോപണത്തില്‍ കഴമ്പില്ലെന്നും 2014 മോദി വരാണസിക്ക് പുറമെ ഗുജറാത്തിലും മോദി മത്സരിച്ചത് പരാജയഭീതി കൊണ്ടാണോയെന്നും സുര്‍ജെവാല ചോദിച്ചു.

അമേഠിയില്‍ രാഹുലിന്റെ ജയത്തില്‍ ഒരു സംശയവും വേണ്ടെന്നും സ്മൃതി ഇറാനി ഇത്തവണ ഹാട്രിക് പരാജയം പൂര്‍ത്തിയാക്കുമെന്നും സുര്‍ജെവാല പറഞ്ഞു. വയനാട്ടില്‍ രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ഥി പ്രഖ്യാപനത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഏതെങ്കിലും പാര്‍ട്ടിക്കെതിരെയല്ല രാഹുലിന്റെ വയനാട്ടിലെ മത്സരം. മറിച്ച് ഒരു ജനതയുടെ ഭാഷയിലും സംസ്‌കാരത്തിലും ഭക്ഷണത്തിലും ഭിന്നതയുണ്ടാക്കാന്‍ ശ്രമിക്കുന്ന ശക്തികള്‍ക്കെതിരെയുള്ള പോരാട്ടമാണെന്നും സുര്‍ജെവാല കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button