KeralaLatest News

സത്യവാങ്മൂലത്തില്‍ ജയരാജനെതിരെയുള്ള കേസുകളുടെ കണക്ക് ഇങ്ങനെ

അ​ന്യാ​യ​മാ​യി സം​ഘം ചേ​ര്‍​ന്ന് പൊ​തു​മു​ത​ല്‍ ന​ശി​പ്പി​ച്ച കേ​സിലാണ് ജയരാജന്‍ ശിക്ഷിക്കപ്പെട്ടത്

കോ​ഴി​ക്കോ​ട്: വ​ട​ക​ര ലോക്‌സഭ മ​ണ്ഡ​ല​ത്തി​ലെ എ​ല്‍ഡിഎ​ഫ് സ്ഥാനാര്‍ത്ഥി പി ​ജ​യ​രാ​ജ​ന്‍ നാമനിര്‍ദേശ പത്രികക്കൊപ്പം സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ അദ്ദേഹത്തിനെതിരെയുള്ളത് പത്ത് കേസുകള്‍. ഇതില്‍ രണ്ടെണ്ണം കൊലപാതകക്കേസുകളാണ്. കതിരൂര്‍ മനോജ് വധവും ഷൂക്കൂര്‍ വധക്കേസുമാണ് ജയരാജനെതിരെയുള്ള കൊലപാതക കേസുകള്‍. അതേസമയം ഒ​രു കേ​സി​ല്‍ ശി​ക്ഷ ലഭിച്ചിട്ടുമുണ്ട്.

അ​ന്യാ​യ​മാ​യി സം​ഘം ചേ​ര്‍​ന്ന് പൊ​തു​മു​ത​ല്‍ ന​ശി​പ്പി​ച്ച കേ​സിലാണ് ജയരാജന്‍ ശിക്ഷിക്കപ്പെട്ടത്. കൂ​ത്തു​പ​റ​മ്ബ് ഫ​സ്​​റ്റ്​ ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യാ​ണ് വി​വി​ധ വ​കു​പ്പു​ക​ള്‍ പ്ര​കാ​രം ര​ണ്ട​ര വ​ര്‍​ഷം ത​ട​വി​നും പി​ഴ അ​ട​ക്കാ​നും​ ശി​ക്ഷി​ച്ച​ത്. ഇ​തി​നെ​തി​രെ ന​ല്‍​കി​യ അ​പ്പീ​ലി​ല്‍ തീ​രു​മാ​ന​മാ​വു​ന്ന​തു​വ​രെ വി​ധി ന​ട​പ്പാ​ക്കു​ന്ന​ത് ഹൈ​ക്കോ​ട​തി ത​ട​ഞ്ഞി​രിക്കുകയാണ്.

അതേസമയം ക​തി​രൂ​ര്‍ മ​നോ​ജ് വ​ധ​ക്കേ​സ്, പ്ര​മോ​ദ് വ​ധ​ശ്ര​മ​ക്കേ​സ് എ​ന്നി​വ​യി​ല്‍ ഗൂ​ഢാ​ലോ​ച​ന ന​ട​ത്തിയതിനും അ​രി​യി​ല്‍ ഷു​ക്കൂ​റി​നെ കൊ​ല്ലാ​നു​ള്ള പ​ദ്ധ​തി മ​റ​ച്ചു​വെ​ച്ചുവെന്നും ജയരാജനെതിരെയുള്ള ശക്തമായ കേസുകളാണ്. അ​ന്യാ​യ​മാ​യി സം​ഘം ചേരുക, ഗ​താ​ഗ​തം ത​ട​സ്സ​പ്പെ​ടു​ത്തുക തുടങ്ങിയവയ്ക്കെതിരാണ് മറ്റുള്ള കേസുകള്‍.

അതേസമയം സത്യവാങ്മൂലത്തില്‍ നല്‍കി സ്വത്തു വിവരങ്ങള്‍ ഇങ്ങനെ: 

സ്വന്തം കൈവശമുള്ളത് കൈ​വ​ശം 2,000 രൂ​പ, ഭാ​ര്യ​യു​ടെ പേ​രി​ലുള്ളത് 5,000 രൂ​പ​യു​മാ​ണ്. ബാങ്ക് നിക്ഷേപവും ഓഹരിയുമടക്കം ജയരാജന്‌  സ്വന്തമായുള്ളത് 8,22,022 രൂപ, ഭാര്യയുടെ നിക്ഷേപം 31,75,418 രൂപ, അതേസമയം ജയരാജന്‍റേയും ഭാര്യയുടേയും സംയുക്ത ഉടമസ്ഥതയില്‍ 37 ലക്ഷം രൂപയുടെ സ്വത്തുക്കളുണ്ട്. ഇവ കൂടാതെ  16 ലക്ഷത്തിന്‍റെ വേറെ സ്വത്തുക്കളും ഭാര്യയുടെ പേരിലുണ്ട്. . ജയരാജന്‍റെ പേരില്‍ വായ്പയൊന്നുമില്ല. ഭാര്യയുടെ പേരില്‍ 6,20,213 രൂപയുടെ ബാധ്യതയുണ്ട്. ജയരാജന്‍റെ പേരില്‍ 3.25 ലക്ഷം മതിപ്പുവിലയുള്ള ടാറ്റ മാജിക്കും ഭാര്യയുടെ പേരില്‍ 3.5 ലക്ഷത്തിന്‍റെ മാരുതി സ്വിഫ്റ്റുമുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button