KeralaLatest News

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തിൽ 2 പേർ പിടിയിൽ

കൊടുമൺ : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തിൽ 2 പേർ പിടിയിൽ. കടമ്പനാട് വടക്ക് തോപ്പിൽ കിഴക്കേക്കര അജിഭവനിൽ അജി (37), സൂര്യഭവനിൽ ശ്യാം (19) എന്നിവരാണ് പോലീസിന്റെ പിടിയിലായത്.

പത്താംക്ലാസ് പരീക്ഷ കഴിഞ്ഞ് ഇറങ്ങിയ പെൺകുട്ടിയെ പ്രലോഭിപ്പിച്ച് കാറിൽ കയറ്റിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.പെൺകുട്ടിയെ കാണാനില്ല എന്നുള്ള വീട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തിൽ നടന്ന അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്. 2 ദിവസമായി പെൺകുട്ടിയെ കണ്ടെത്താൻ മണക്കാല, നെല്ലിമുകൾ, മുണ്ടപ്പള്ളി തുടങ്ങിയ സ്ഥലങ്ങളിൽ പോലീസ് അന്വേഷണം നടത്തിയിരുന്നു.

ഇതിനിടയിൽ മുണ്ടപ്പള്ളിയിലുള്ള വീട്ടിൽ പെൺകുട്ടി ഉള്ളതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ പോലീസ് എത്തിയെങ്കിലും പെൺകുട്ടി അവിടെ നിന്ന് രക്ഷപ്പെട്ടിരുന്നു. ഇന്നലെ രാവിലെ മണക്കാലയിൽ നിന്ന് നാട്ടുകാരാണ് പെൺകുട്ടിയെ കണ്ടെത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button