Latest NewsIndia

രാഹുല്‍ കേരളത്തില്‍ മത്സരിക്കുന്നത് ദൗര്‍ഭാഗ്യകരമെന്ന് പൃഥ്വിരാജ് ചവാന്‍

വയനാട്ടില്‍ രാഹുല്‍ ഗാന്ധി മത്സരിക്കാന്‍ തീരുമാനിച്ചേതോടെ ഇക്കാര്യത്തില്‍ കോണ്‍ഗ്രസും ഇടത് പക്ഷവും ഉടന്‍ ഒരു ധാരണയില്‍ എത്തണം

മുംബൈ: രാഹുല്‍ ഗാന്ധിയുടെ വയനാട് സ്ഥാനാര്‍ത്ഥിതത്വത്തെ വിമര്‍ശിച്ച് ുന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രിയും പ്രമുഖ കോണ്‍ഗ്രസ് നേതാവുമായ പൃത്ഥ്വിരാജ് ചവാന്‍. കേരളത്തില്‍ രാഹുല്‍ മത്സരിക്കുന്നത് ദൗര്‍ഭാഗ്യകരമാണെന്ന് അദ്ദേഹം പറഞ്ഞു.ബിജെപി ദുര്‍ബ്ബലമായ കേരളത്തില്‍ രാഹുല്‍ ഗാന്ധി മത്സരിക്കുന്നത് തെറ്റായ സന്ദേശം നല്‍കും. രാഹുല്‍ ഇടതുപക്ഷത്തിനെതിരെ മത്സരിക്കുന്നത് ദൗര്‍ഭാഗ്യകരമാണെന്ന് ചവാന്‍ പറഞ്ഞു.

വയനാട്ടില്‍ രാഹുല്‍ ഗാന്ധി മത്സരിക്കാന്‍ തീരുമാനിച്ചേതോടെ ഇക്കാര്യത്തില്‍ കോണ്‍ഗ്രസും ഇടത് പക്ഷവും ഉടന്‍ ഒരു ധാരണയില്‍ എത്തണം. വയനാട്ടിലെ സീറ്റിന് പകരമായി കോണ്‍ഗ്രസിന് വിജയ സാധ്യതയുള്ള ഒരു സീറ്റ് എല്‍ഡിഎഫിന് നല്‍കി മത്സരത്തില്‍ നിന്ന് കോണ്‍ഗ്രസ് പിന്‍മാറണമെന്നാണ് ചവാന്റെ നിര്‍ദ്ദേശം.

shortlink

Related Articles

Post Your Comments

Related Articles


Back to top button