NattuvarthaLatest News

മദ്യലഹരിയിൽ ആനവാൽ സ്വന്തമാക്കാൻ ശ്രമം; ഇടഞ്ഞ ആനയെ തളച്ചത് 1 മണിക്കൂറിന് ശേഷം

ആനപ്പുറത്ത് കയറാന്‍ ശ്രമിക്കുകയും നാലുപേരില്‍ ഒരാള്‍ ആനവാല്‍ പറിച്ചെടുക്കാന്‍ ശ്രമിക്കുകയും ചെയ്തു

തൃശ്ശൂര്‍ : മ​ദ്യ ലഹരിയിൽ ആനവാല്‍ പറിച്ചെടുക്കുന്നതിനിടെ ആനയിടഞ്ഞു. തൃശ്ശൂര്‍ കാഞ്ഞാണിയിലാണ് സംഭവം .ആനപ്പുറത്തിരുന്ന രണ്ടുപേര്‍ മരത്തില്‍ കയറി പക്ഷപ്പെട്ടു . ഇടഞ്ഞ ആനയെ ഒരു മണിക്കൂറിന് ശേഷമാണ് തളച്ചത്.തടവാട്ടുവക ക്ഷേത്രത്തില്‍ ഉത്സവത്തിന് പറയെടുപ്പിനായി എത്തിച്ച ആനയാണ് ഇടഞ്ഞത്.

കൂടാതെ മദ്യലഹരിയിലായിരുന്നവർ പാപ്പാന്റെ അനുമതി ഇല്ലാതെ തന്നെ ആനപ്പുറത്ത് കയറാന്‍ ശ്രമിക്കുകയും നാലുപേരില്‍ ഒരാള്‍ ആനവാല്‍ പറിച്ചെടുക്കാന്‍ ശ്രമിക്കുകയും ചെയ്തു.

എന്നാൽ ഈ സമയത്താണ് ആന ഇടഞ്ഞത്. ഇവര്‍ മദ്യലഹരിയിലായിരുന്നുവെന്നും പോലീസ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button