Latest NewsFootball

വിരമിക്കൽ ഉടനെയില്ല, ക്രിസ്റ്റ്യാനോ റൊണാൾഡോയെ മിസ് ചെയ്യുന്നുവെന്ന് ലയണൽ മെസ്സി

ബ്യൂനസ് ഐറിസ് : രാജ്യാന്തര ഫുട്‌ബോളിൽ നിന്ന് ഉടനെയൊന്നും വിരമിക്കാൻ തീരുമാനിച്ചിട്ടില്ലെന്ന് അർജന്റീന താരം ലയണൽ മെസ്സി. ക്ലബ് ഫുട്‌ബോളിൽ സ്‌പെയിനിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയെ താൻ മിസ് ചെയ്യുന്നതായും അർജന്റീന റേഡിയോയിലെ അഭിമുഖത്തിൽ മെസ്സി പറഞ്ഞു.

യുവതാരങ്ങളെ പെട്ടെന്ന് വലിയ ഉത്തരവാദിത്തങ്ങൾക്കു നിയോഗിച്ചതാണ് റഷ്യൻ ലോകകപ്പിൽ അർജന്റീനയ്ക്കു തിരിച്ചടിയായതെന്നും മെസ്സി പറഞ്ഞു. 2014 ലോകകപ്പ് ഫൈനലിലെ തോൽവി ഇപ്പോഴും ഓർക്കാറുണ്ട്. അതിപ്പോഴും എന്നെ വേട്ടയാടുന്നുണ്ടെന്നും മെസ്സി പറഞ്ഞു.

തനിക്കെതിരെയുള്ള വിമർശനങ്ങൾ കേൾക്കുമ്പോൾ എന്തിനാണ് ആളുകൾ അച്ഛനെ ഇങ്ങനെ കഷ്ടപ്പെടുത്തുന്നതെന്ന് മകൻ പോലും തന്നോടു ചോദിക്കാറുണ്ടെന്നും മെസ്സി പറഞ്ഞു.ജൂണിൽ നടക്കുന്ന കോപ്പ അമേരിക്ക ചാംപ്യൻഷിപ്പിൽ ടീമിനെക്കുറിച്ച് അമിത പ്രതീക്ഷ പാടില്ലെന്നും മെസ്സി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button