KeralaLatest News

കെഎസ്‌ആര്‍ടിസിയുടെ മൂന്ന് സ്കാനിയ ബസ്സുകള്‍ ആര്‍.ടി.ഒ. പിടിച്ചെടുത്തു.

തിരുവനന്തപുരം: കെഎസ്‌ആര്‍ടിസിയുടെ സ്കാനിയ ബസ്സുകള്‍ ആര്‍.ടി.ഒ. പിടിച്ചെടുത്തു. നികുതി അടക്കാത്തതിനാൽ ബാംഗ്ളൂര്‍, മൂംകാംബിക റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന  മൂന്ന് സ്കാനിയ വാടക ബസ്സുകളാണ് തിരുവനന്തപുരം ആര്‍.ടി.ഒ. പിടിച്ചെടുത്തത്. കഴിഞ്ഞ സെപ്റ്റംബര്‍ 30 വരെയുള്ള നികുതി മാത്രമാണ് ഈ ബസ്സുകള്‍ക്ക് അടച്ചിട്ടുള്ളത്. അട്ടക്കുളങ്ങരയിലുള്ള കെഎസ്‌ആര്‍ടിസി ഡിപ്പോയില്‍ തന്നെ പിടിച്ചെടുത്ത ബസ്സുകള്‍ കിടക്കുകയാണ്. നികുതി അടച്ച ശേഷം മാത്രമേ ബസ്സുകള്‍ സര്‍വ്വീസ് നടത്തുവെന്ന് കെഎസ്‌ആര്‍ടിസി, മോട്ടാര്‍വാഹന വകുപ്പിനെ അറിയിച്ചു.

അതേസമയം ബാംഗ്ളൂര്‍, മൂംകാംബിക റൂട്ടിലേക്കുള്ള സർവീസുകൾ ഇപ്പോൾ മുടങ്ങിയിരിക്കുകയാണ്. കൂടാതെ കഴിഞ്ഞ ഒരാഴ്ചക്കിടെ 2000 ലേറെ സര്‍വ്വീസുകള്‍ നഷ്ടം കുറയ്ക്കുന്നതിന്‍റെ ഭാഗമായി കെഎസ്‌ആര്‍ടിസി വെട്ടിക്കുറച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button