Latest NewsIndia

വാഹനം ഇലക്ട്രിക് ആണോ? രജിസ്ട്രേഷന്‍ ഫീസും റോഡ് ടാക്സും വേണ്ട; കേന്ദ്രം കരട് വിജ്ഞാപനം പുറപ്പെടുവിച്ചു

ന്യൂഡല്‍ഹി: റോഡ് ടാക്സും, രജിസ്ട്രേഷന്‍ ഫീസും ഇലക്ട്രിക് വാഹനങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ ഒഴിവാക്കുന്നു. ഇത് സംബന്ധിച്ചുള്ള കരട് ഗസറ്റ് വിജ്ഞാപനം ഗതാഗത വകുപ്പ് പുറപ്പെടുവിച്ചു.

രാജ്യത്ത് നിലവില്‍ ഉള്ള ഇലക്ട്രിക് വാഹനങ്ങളുടെ രജിസ്ട്രേഷന്‍ പുതുക്കലും ഒഴിവാക്കിയിട്ടുണ്ട്. 1989 ലെ മോട്ടോര്‍ വാഹനചട്ടത്തിലെ 81 -ാം നിയമത്തില്‍ ഭേദഗതി ചെയ്താണ് പുതിയ നിയമം പ്രാബല്യത്തിലാക്കിയത്.

കേന്ദ്ര ഗതാഗത മന്ത്രാലയത്തിന്റെ തീരുമാന പ്രകാരം 2023 മുതല്‍ ഇലക്ട്രിക് വാഹനങ്ങളും 2025 മുതല്‍ 150 സിസിയ്ക്ക് താഴെയുള്ള ഇലക്ട്രിക് ബൈക്കുകളും സ്‌കൂട്ടറുകളും മാത്രം വില്‍പന നടത്താനാണ് ഉദ്ദേശിക്കുന്നത്. മലിനീകരണം കുറയ്ക്കാനും ഇന്ധന ഉപഭോഗം കുറയ്ക്കാനുമായാണ് രാജ്യത്തെ ഗതാതഗ സംവിധാനങ്ങളില്‍ മാറ്റം കൊണ്ടുവരുന്നതിനുള്ള തയ്യാറെടുപ്പുകള്‍കൊണ്ടുവരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button