Latest NewsIndia

തന്റെ പ്രതിമ സ്ഥാപിച്ചത് പൊതുജനതാല്പര്യം കണക്കിലെടുത്തെന്ന് മായാവതി

മുഖ്യമന്ത്രിയായിരിക്കെ പൊതുഇടങ്ങളില്‍ തന്റെ പൂര്‍ണകായ പ്രതിമകള്‍ സ്ഥാപിച്ച മായാവതിയുടെ നടപടി ഏറെ വിവാദങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കും വഴിയൊരുക്കിയിരുന്നു

ന്യൂഡല്‍ഹി: സര്‍ക്കാര്‍ ചെലവില്‍ സ്വന്തം പ്രതിമ സ്ഥാപിച്ചതിനെ ന്യായീകരിച്ച് ബിഎസ്പി നേതാവ് മായാവതി. പൊതുജനതാല്പര്യാര്‍ത്ഥമാണ് പ്രതിമ സ്ഥാപിച്ചതെന്നാണ് മായാവതിയുടെ വിശദീകരണം. സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് നേതാവ് ഇക്കാര്യം വ്യക്തമാക്കിയത്.

മുഖ്യമന്ത്രിയായിരിക്കെ പൊതുഇടങ്ങളില്‍ തന്റെ പൂര്‍ണകായ പ്രതിമകള്‍ സ്ഥാപിച്ച മായാവതിയുടെ നടപടി ഏറെ വിവാദങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കും വഴിയൊരുക്കിയിരുന്നു. നികുതിയിനത്തില്‍ ലഭിച്ചപണം ദുര്‍വിനിയോഗം ചെയ്തു എന്നായിരുന്നു ആരോപണം.

ബിഎസ്പി ചിഹ്നമായ ആനയുടെ പ്രതിമകളും മായാവതിയുടെ ഭരണകാലത്ത് പൊതു ഇടങ്ങളില്‍ സ്ഥാപിച്ചിരുന്നു. ഇതിനെതിരെ നല്‍കിയ കേസില്‍ വാദം കേള്‍ക്കല്‍ തുടരുന്നതിനിടെയാണ് മായാവതി ഇത്തരത്തിലൊരു വിശദീകരണം നല്‍കിയത്.’ജനങ്ങള്‍ അത് ആഗ്രഹിച്ചിരുന്നു. അത് കണ്ടില്ലെന്ന് എങ്ങനെ എനിക്ക് നടിക്കാനാവും’ എന്നാണ് മായാവതിയുടെ ചോദ്യം.

shortlink

Related Articles

Post Your Comments

Related Articles


Back to top button