Latest NewsIndia

കോണ്‍ഗ്രസിന് 70 വര്‍ഷം കൊണ്ട് സാധിക്കാത്ത കാര്യം 5 വര്‍ഷം കൊണ്ട് ഞാന്‍ എങ്ങനെ നിറവേറ്റും ; ഒരു അവസരം കൂടി നല്‍കൂ – പ്രധാനമന്ത്രി

പാറ്റ്ന :  കോണ്‍ഗ്രസിന് നിങ്ങള്‍ 70 വര്‍ഷം കൊടുത്തില്ലേ ഇനിക്ക് ഒരു അവസരം കൂടി നല്‍കൂ എന്ന് പ്രധാനമന്ത്രി. ഒരു കാര്യമോര്‍ക്കണം അവര്‍ക്ക് 70 വര്‍ഷം കൊടുത്തിട്ട് നടക്കാത്ത കാര്യം കേവലം 5 വര്‍ഷം കൊണ്ട് എങ്ങനെ ഞാന്‍ സാധ്യമാക്കാനാണ് ഇനിക്ക് സമയം തരൂ തീര്‍ച്ചയായും തന്‍റെ വാഗ്ദാനങ്ങള്‍ പൂര്‍ണമായും പാലിക്കപ്പെടുമെന്ന് ഉറപ്പ് തരുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറ‍ഞ്ഞു.

ബിഹാറില്‍ തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് തുടക്കം കുറിച്ചുകൊണ്ടുള്ള പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘നിരവധി കാര്യങ്ങള്‍ ചെയ്തു തീര്‍ക്കേണ്ടതായിട്ടുണ്ട്, അത് ചെയ്യാനുള്ള സാമര്‍ഥ്യവുണ്ട്. എന്നാല്‍ അതിന് വേണ്ടിയുള്ള ശ്രമം അനിവാര്യമാണ്. അതിന് ജനങ്ങളുടെ അനുഗ്രഹം കൂടിയേതീരൂ. കോണ്‍ഗ്രസിനു നിങ്ങള്‍ 60 വര്‍‌ഷം നല്‍കി. ബി.ജെ.പിക്ക് 60 മാസങ്ങള്‍ നല്‍കൂ, രാജ്യത്ത് വികസനം കൊണ്ടുവരുമെന്നും പ്രധാനമന്ത്രി ഓര്‍മ്മിപ്പിച്ചു.

കോണ്‍ഗ്രസ് അധികാരത്തിലിരിക്കുമ്ബോള്‍ വികസനം പുറകോട്ടാണ് പോയത്. രാജ്യത്ത് വിലക്കയറ്റം, ഭീകരത, അക്രമം, അഴിമതി, കള്ളപ്പണം തുടങ്ങിയവയെല്ലാം കോണ്‍ഗ്രസ് കാലഘട്ടത്തില്‍ വര്‍ദ്ധിച്ചെന്നും മോദി ആരോപിച്ചു. രാജ്യത്തിന്റെ സമൃദ്ധി, വിശ്വാസ്യത, സായുധസേനയുടെ ആത്മവീര്യം തുടങ്ങിയവയെല്ലാം ചോര്‍ന്നു പോയതായും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button