Latest NewsIndia

രാഹുലിനൊപ്പം പ്രിയങ്കയും നാളെ വയനാട്ടിലെത്തും

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കൊപ്പം പ്രിയങ്ക ഗാന്ധിയും നാളെ വയനാട്ടിലെത്തും. നാളെ രാത്രി എട്ടരയോടെ ആസാമില്‍ നിന്നും രാഹുല്‍ ഗാന്ധി കോഴിക്കോട്ടെത്തും. നാളെ തന്നെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുമായി രാഹുല്‍ കൂടിക്കാഴ്ച നടത്തും.

രാഹുല്‍ ഗാന്ധി വ്യാഴാഴ്ച്ച നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും.റോഡ് ഷോയിലൂടെ പരമാവധി ആളുകളെ കണ്ടു കൊണ്ടാവും പത്രിക സമര്‍പ്പണത്തിന് രാഹുല്‍ എത്തുക. എന്നാല്‍ റോഡ് ഷോയുടെ കാര്യത്തില്‍ അന്തിമ തീരുമാനം ഉണ്ടായിട്ടില്ലെന്നാണ് സൂചന.

എസ് പി ജി സുരക്ഷയുള്ള നേതാവയതിനാല്‍ സ്ഥിതിഗതികള്‍ വിലയിരുത്തി വരികയാണ്. ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി, സംഘടനകാര്യ സെക്രട്ടറി കെ സി വേണുഗോപാല്‍, കേരളത്തിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്നിക് എന്നിവരും വയനാട്ടില്‍ എത്തും.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കാണ് വയനാടിന്റെ പ്രചാരണ ചുമതല.ഏറെ അനിശ്ചിതത്വത്തിനൊടുവില്‍ ഞായറാഴ്ച്ചയാണ് വയനാട്ടില്‍ രാഹുല്‍ ഗാന്ധി മത്സരിക്കുമെന്ന ഔദ്യോഗിക പ്രഖ്യാപനം വന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button