Latest NewsSaudi ArabiaGulf

സൗദി ഹോട്ടലില്‍ തീപ്പിടുത്തം: 700 തീര്‍ഥാടകരെ ഒഴിപ്പിച്ചു

ജിദ്ദ•സൗദി അറേബ്യയിലെ ഹോട്ടലില്‍ തീപ്പിടുത്തം. മക്കയ്ക്ക് സമീപമുള്ള ഹോട്ടലിന്റെ 12 ാം നിലയിലാണ് തീപ്പിടുത്തമുണ്ടായത്. ഉടന്‍തന്നെ സിവില്‍ ഡിഫന്‍സ് വിഭാഗമെത്തി തീ നിയന്ത്രണ വിധേയമാക്കി.

സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നും 700 ഓളം തീര്‍ഥാടകരെ ഹോട്ടലില്‍ നിന്ന് ഒഴിപ്പിച്ചതായും സിവില്‍ ഡിഫന്‍സ് ട്വീറ്റ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button