Latest NewsFootball

പരിക്കില്‍ നിന്ന് മോചിതനായി നെയ്മര്‍ തിരിച്ച് വരുന്നു

പരിക്കില്‍ നിന്ന് മോചിതനായതിന് ശേഷം ബ്രസീലിയന്‍ താരം നെയ്മര്‍ തിരിച്ചു വരുന്നു. ബുധനാഴ്ച നടക്കുന്ന പരിശീലനത്തില്‍ നെയ്മര്‍ സഹതാരങ്ങള്‍ക്കൊപ്പം പങ്കെടുക്കുമെന്നാണ് അറിയിപ്പ്. പി.എസ്.ജി അധികൃതരാണ് ഇക്കാര്യം അറിയിച്ചത്. ജനുവരിയില്‍ ഫ്രഞ്ച് കപ്പില്‍ സ്‌ട്രോസ്ബര്‍ഗിനെതിരായ മത്സരത്തിനിടെയാണ് നെയ്മറിന് പരിക്കേറ്റത്.

തുടര്‍ന്ന് പത്ത് ആഴ്ച കളിക്കളത്തില്‍ നിന്ന് വിട്ടുനില്‍കാന്‍ നിര്‍ദേശിക്കുകയായിരുന്നു. നെയ്മറുടെ അഭാവത്തില്‍ ഇറങ്ങിയ പി.എസ്.ജി ഇക്കുറിയും ചാമ്പ്യന്‍സ് ലീഗ് പ്രീക്വാര്‍ട്ടറില്‍ പുറത്തായി. ആദ്യ പാദം ജയിച്ചശേഷം അപ്രതീക്ഷിതമായി രണ്ടാം പാദം തോറ്റാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡിനോട് പി.എസ്.ജി കീഴടങ്ങിയത്. കഴിഞ്ഞ സീസണിലാണ് നെയ്മര്‍ ബാഴ്‌സലോണയില്‍ നിന്ന് പി.എസ്.ജിയിലെത്തുന്നത്. എന്നാല്‍ ചാമ്പ്യന്‍സ് ലീഗ് പ്രീക്വാര്‍ട്ടറില്‍ റയല്‍ മഡ്രിഡിനെതിരായ ആദ്യ പാദ മത്സരം മാത്രമാണ് നെയ്മര്‍ കളിക്കാനിറങ്ങിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button