Latest NewsInternational

താലിബാന്‍ കമാന്‍ഡര്‍ ഉള്‍പ്പെടെയുള്ളവരെ വധിച്ചെന്ന് അഫ്ഗാന്‍ സൈന്യം

കാബൂള്‍ : അഫ്ഗാനിസ്താനിലെ താലിബാന്‍ കമാന്‍ഡര്‍ മവാലാവി ഹുസൈന്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ഫരീബ് പ്രവിശ്യയിലെ ഖൈസര്‍ ജില്ലയില്‍ താലിബാന്‍ കമാന്‍ഡര്‍ ഉള്‍പ്പെടെ ഒരു ഡസന്‍ തീവ്രവാദികള്‍ കൊല്ലപ്പെട്ടതായി അഫ്ഗാന്‍ സൈന്യം അറിയിച്ചു.

ചൊവ്വാഴ്ച ഖൈസര്‍ ജില്ലയിലെ ദോഖാഖിലെ താലിബാന്‍ ഒളിത്താവളത്തില്‍ സൈന്യം നടത്തിയ ആക്രമണങ്ങളിലാണ് 12 സൈനികര്‍ കൊല്ലപ്പെട്ടത്. വ്യോമാക്രമണത്തിലാണ് മൗലവി ഹുസൈന്‍ ഉള്‍പ്പെടെയുള്ള തീവ്രവാദികളെ വധിച്ചതെന്ന് സൈനിക വക്താവ് മൊഹമ്മദ് ഹനീഫ് റെസായി പറഞ്ഞു.

രണ്ട് മണിക്കൂറോളം നീണ്ടുനിന്ന ഏറ്റുമുട്ടലില്‍ ഖൈസര്‍ ജില്ലയുടെ ഷാഡോ ഡെപ്യൂട്ടി ഗവര്‍ണറായ മവാലിവി ഖലീല്‍ ഉള്‍പ്പെടെ അഞ്ച് പേരെ ജീവനോടൈ പിടികൂടിയതായും സൈന്യം അവകാശപ്പെട്ടു. അതേസമയം പ്രവിശ്യയില്‍ പ്രവര്‍ത്തിച്ചുവരുന്ന താലിബാന്‍ തീവ്രവാദികള്‍ പ്രതികരിച്ചിട്ടില്ല

shortlink

Related Articles

Post Your Comments

Related Articles


Back to top button