CricketLatest News

ഒടുവില്‍ ആ നേട്ടവും വിരാട് കോഹ്ലി സ്വന്തമാക്കി

മുംബൈ:ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്സ് നായകന്‍ വിരാട് കോഹ്ലി ഐ പിഎല്ലില്‍ 100 മത്സരങ്ങളില്‍ ക്യാപ്റ്റനായി എന്ന നേട്ടം സ്വന്തമാക്കി. മഹേന്ദ്ര സിങ് ധോണി, ഗൗതം ഗംഭീര്‍ എന്നിവരാണ് 100 മത്സരങ്ങളില്‍ ടീമിനെ നയിച്ച് ഈ പട്ടികയില്‍ നേരത്തെ ഇടം നേടിയവര്‍.

രാജസ്ഥാന്‍ റോയല്‍സിനെതിരായ മത്സരത്തിലാണ് കോഹ്ലി ഈ നേട്ടം സ്വന്തമാക്കുന്നത്.162 മത്സരങ്ങളിലാണ് ചെന്നൈ സൂപ്പര്‍കിങ്‌സിനായി മഹേന്ദ്ര സിങ് ധോണി ക്യാപ്റ്റനായത്. മൂന്നു വട്ടം ടീമിന് കിരീടവും നേടിക്കൊടുത്തു. രണ്ടാം സ്ഥാനത്തുള്ള ഗൗതം ഗംഭീര്‍ 129 മത്സരങ്ങളില്‍ ക്യാപ്റ്റനായി കളിച്ചു.

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്, ഡല്‍ഹി ഡെയര്‍ ഡെവിള്‍സ് എന്നീ ടീമുകളെയാണ് ഗംഭീര്‍ നയിച്ചിരുന്നത്. ഗംഭീറും കൊല്‍ക്കത്തക്കായി കിരീടം നേടിക്കൊടുത്തിട്ടുണ്ട്.വിരാട് കോഹ്ലിയുടെ ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്സിന് ഇതുവരെ കിരീടം നേടിയിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button