Latest NewsIndia

നമോ ടിവി ഹിന്ദി വാര്‍ത്താ സര്‍വീസല്ലെന്നും സര്‍ക്കാര്‍ ലൈസന്‍സ് ആവശ്യമില്ലെന്നും ടാറ്റ സ്‌കൈ

നമോ ടിവി ഒരു ഹിന്ദി വാര്‍ത്താ സര്‍വീസല്ലെന്ന് ഡിടിഎച്ച് സര്‍വീസ് ദാതാക്കളായ ടാറ്റ സ്‌കൈ. പകരം ഇന്റര്‍നെറ്റ് വഴി പ്രത്യേക സര്‍വീസ് നല്‍കുകയാണെന്നും അതിന് സര്‍ക്കാര്‍ ലൈസന്‍സ് ആവശ്യമില്ലെന്നുമാണ് ടാറ്റ സ്‌കൈ പറയുന്നത്. ‘നമോ ടിവി ഒരു ഹിന്ദി ന്യൂസ് സര്‍വീസ് അല്ല. ടാറ്റാ സ്‌കൈയിന്റെ നേതൃനിരയിലുള്ള ആരെങ്കിലും അങ്ങനെ ട്വീറ്റ് ചെയ്യുകയോ അതൊരു ന്യൂസ് സര്‍വീസ് ആണെന്ന് പറയുകയോ ചെയ്തിട്ടുണ്ടെങ്കില്‍ അത് തെറ്റാണെന്നും ടാറ്റ സ്‌കൈ സി.ഇ.ഒ ഹരിത് നാഗ്പാള്‍ പറഞ്ഞു.

ദേശീയ രാഷ്ട്രീയത്തെക്കുറിച്ചുള്ള ഏറ്റവും പുതിയ വാര്‍ത്തകള്‍ നല്‍കുന്ന ഹിന്ദി വാര്‍ത്താ സേവനമാണ് ചാനല്‍ എന്ന് ടാറ്റ സ്‌കൈ നേരത്തെ ട്വീറ്റ് ചെയ്തിരുന്നു. ടാറ്റ സ്‌കൈ, ‘ഒരു ലോഞ്ച് ഓഫര്‍ എന്ന നിലയില്‍ എല്ലാ വരിക്കാരിലും എത്തിച്ചേരുമന്നും വ്യക്തിഗത ചാനല്‍ ഡിലീറ്റ് ചെയ്യാന്‍ അവസരമില്ലെന്നും ടാറ്റ് സ്‌കൈ വ്യക്തമാക്കിയിരുന്നു. നമോ ടിവിയുടെ ലോഞ്ചിംഗ് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന് എതിരാണെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷ പാര്‍്ട്ടികള്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുകയായിരുന്നു. തുടര്‍ന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വാര്‍ത്താവിനിമയ മന്ത്രാലയത്തോട് റിപ്പോര്‍ട്ട് ആവശ്യപ്പെടുകയും ചയ്തു. വിവിധ ഡിടിഎച്ച് കേബിള്‍ സര്‍വീസുകളില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രമുള്ള നമോടിവി ലഭ്യമായിരുന്നു. മോദിയുടെ പ്രസംഗങ്ങളും ബിജെപി നേതാക്കളുടെ അഭിമുഖങ്ങളുമാണ് നമോ ടിവി സംപ്രേഷണം ചെയ്തിരുന്നത്. അതേസമയം നമോ ടിവിയ്ക്ക് വേണ്ടി ആരാണ് പണം മുടക്കുന്നതെന്നും ആരാണ് നടത്തിപ്പുകാരെന്നും വ്യക്തമല്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button