Latest NewsIndia

താന്‍ മണ്ഡലം വിട്ടു പോകാനുള്ള കാരണം വ്യക്തമാക്കി ജയപ്രദ-വീഡിയോ

സമാജ്വാദി പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയായിരുന്ന ജയപ്രദ 2004, 2009 വര്‍ഷങ്ങളില്‍ രാംപൂരില്‍ നിന്ന് വിജയിച്ചാണ് ലോക്‌സഭയിലെത്തിയത്

അമര്‍പൂര്‍: ലോക്‌സഭ മണ്ഡലമായ അമര്‍പൂരില്‍ മത്സരിക്കുന്ന ബിജെപി സ്ഥാനാര്‍ത്ഥിയും പ്രശസ്ത നടിയുമായിരുന്ന ജയപ്രദ തെരഞ്ഞെടുപ്പ് റാലിയില്‍ വിങ്ങിപ്പൊട്ടി. താന്‍ മണ്ഡലം വിട്ടു പോകാനുള്ള കാരണം തന്റെ വോട്ടര്‍മാരോട് പറയുന്നതിനിടയിലാണ് ജയപ്രദ വിങ്ങിപ്പൊട്ടിയത്.

സമാജ്വാദി പാര്‍ട്ടിയിലെ അസം ഖാന്റെ ആക്രമണം മൂലമാണ് താന്‍ മണ്ഡലം വിട്ടതെന്നും അസം തന്നെ ആസിഡ് ഒഴിച്ച് ആക്രമിക്കാന്‍ ശ്രമിച്ചതകൊണ്ടാ്ണ് രാംപൂര്‍ വിടേണ്ടി വന്നതെന്നും ജയപ്രദ വ്യക്തമാക്കി.

സമാജ്വാദി പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയായിരുന്ന ജയപ്രദ 2004, 2009 വര്‍ഷങ്ങളില്‍ രാംപൂരില്‍ നിന്ന് വിജയിച്ചാണ് ലോക്‌സഭയിലെത്തിയത്. അസം ഖാനും ജയപ്രദയും ആദ്യം ചേര്‍ച്ചയിലായിരുന്നു. എന്നാല്‍ പിന്നീട് ബദ്ധശ്തര്ുക്കളായി മാറുകയായിരുന്നു.പാര്‍ട്ടിയിലെ ഉള്‍പ്പോരില്‍ ജയലളിതയും പങ്കുചേര്‍ന്നു. അമര്‍ സിങ് ക്യാംപിനൊപ്പം നിലയുറപ്പിച്ച ജയപ്രദയെ പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ആരോപിച്ച് 2010ല്‍ എസ്പി പുറത്താക്കി.

തുടര്‍ന്ന് അമര്‍ സിങ്ങും ജയപ്രദയും ചേര്‍ന്ന് രാഷ്ട്രീയ ലോക് മഞ്ച് എന്ന പേരില്‍ പാര്‍ട്ടി രൂപീകരിച്ചു. തുടര്‍ന്ന് 2012ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചെങ്കിലും ഒറ്റസീറ്റിലും നേട്ടമുണ്ടാക്കാന്‍ പാര്‍ട്ടിക്ക് കഴിഞ്ഞില്ല. 2014ല്‍ രാഷ്ട്രീയ ലോക് ദളിനൊപ്പം ചേര്‍ന്ന് ലോകസഭാ തിരഞ്ഞെടുപ്പില്‍ മത്‌സരിച്ചു. ബിജ്‌നോര്‍ മണ്ഡലത്തില്‍ മത്സരിച്ച ജയപ്രദ തോറ്റു.

കഴിഞ്ഞമാസം 26നാണ് 2019 മാര്‍ച്ച് 26നാണ് ജയപ്രദ ബിജെപിയില്‍ ചേര്‍ന്നത്. രാംപൂര്‍ മണ്ഡലത്തില്‍ എസ്പിയുടെ അസം ഖാന്‍ ആണ് ജയപ്രദയുടെ എതിര്‍ സ്ഥാനാര്‍ത്ഥി.

shortlink

Related Articles

Post Your Comments

Related Articles


Back to top button