Latest NewsIndia

കനയ്യയ്ക്ക് വമ്പിച്ച പിന്തുണ : ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ 70 ലക്ഷം : കനയ്യകുമാറിന്റെ ക്രൗഡ് ഫണ്ടിംഗ് പൂര്‍ത്തിയായി

ബെഗുസരായി: ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ 70 ലക്ഷം .കനയ്യകുമാറിന്റെ ക്രൗഡ് ഫണ്ടിംഗ് പൂര്‍ത്തിയായി. തെരഞ്ഞെടുപ്പ് ചിലവിലേക്കായി ബെഗുസരായിലെ സി.പി.ഐ സ്ഥാനാര്‍ത്ഥി കനയ്യ കുമാര്‍ ആവശ്യപ്പെട്ട 70 ലക്ഷം രൂപയും ലഭിച്ചു. ഒരു മാസം കൊണ്ട് പിരിച്ചെടുക്കാമെന്ന് കരുതിയപ്പോള്‍ 11 ദിവസം കൊണ്ടാണ് 5326 പേര്‍ ഇത്രയും തുക കനയ്യയ്ക്ക് നല്‍കിയത്. 7000903 രൂപയാണ് ഇപ്പോള്‍ ലഭിച്ചിരിക്കുന്നത്.

തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സാമ്പത്തിക സഹായം ആവശ്യപ്പെട്ട കനയ്യയ്ക്ക് വന്‍ പിന്തുണയാണ് ലഭിച്ചിരുന്നത്. ആദ്യം ദിനം തന്നെ 30 ലക്ഷം രൂപയാണ് അദ്ദേഹത്തിന് ലഭിച്ചത്.

അവര്‍ഡെമോക്രസി ഡോട്ട് ഇന്‍ എന്ന വെബ്സൈറ്റ് വഴിയാണ് പണപ്പിരിവ് നടത്തിയത്. പണം നല്‍കിയവരുടെ പേര് വിവരങ്ങളും തുകയും വെബ്സൈറ്റില്‍ നല്‍കുമെന്ന് കനയ്യ പറഞ്ഞിരുന്നു. റിപ്പോര്‍ട്ടുകള്‍ പ്രകാരം മഹേശ്വര്‍ പെരി എന്നയാള്‍ നല്‍കിയ അഞ്ച് ലക്ഷം രൂപയാണ് ഏറ്റവും ഉയര്‍ന്ന തുക ലഭിച്ച ഏറ്റവും കുറഞ്ഞ സംഭാവന 100 രൂപയാണ്.

കനയ്യ കുമാറിന് സംഭാവന നല്‍കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് ജിഗ്‌നേഷ് മെവാനിയടക്കമുള്ള നേതാക്കള്‍ രംഗത്തെത്തിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button