KeralaLatest News

ശബരിമല വിഷയത്തില്‍ പോലീസിനുമാത്രമായി സര്‍ക്കാര്‍ ചെലവഴിച്ചത് കോടികള്‍; വിവരാവകാശ കമ്മീഷന്റെ റിപ്പോര്‍ട്ട് ഇങ്ങനെ

പാലക്കാട്: യുവതീപ്രവേശവുമായി ബന്ധപ്പെട്ടു തീര്‍ഥാടന കാലത്ത് ശബരിമലയില്‍ പൊലീസ് സുരക്ഷയ്ക്ക് സര്‍ക്കാര്‍ വകയിരുത്തിയത് 11.50 കോടി രൂപയെന്നു വിവരാവകാശ രേഖ. സംസ്ഥാന ഹ്യൂമന്‍ റൈറ്റ്‌സ് പ്രൊട്ടക്ഷന്‍ സെന്റര്‍ ഡയറക്ടര്‍ മലപ്പുറം താഴേക്കോട് മാട്ടറക്കല്‍ അറഞ്ഞിക്കല്‍ ബക്കര്‍ സമര്‍പ്പിച്ച വിവരാവകാശ അപേക്ഷയ്ക്ക് സംസ്ഥാന പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ നല്‍കിയ മറുപടിയിലാണു തുകയുടെ വിശദാംശങ്ങള്‍. 97 ദിവസത്തെ ചെലവാണ് ഇത്രയും തുക എന്നും മറുപടിയില്‍ പറയുന്നു.

11.50 കോടിയില്‍ ഇതില്‍ 9,49,27,200 രൂപ ചെലവഴിച്ചതായും രേഖകള്‍ വ്യക്തമാക്കുന്നു.സുപ്രീം കോടതി ഉത്തരവിനെത്തുടര്‍ന്ന്, തുലാമാസ പൂജയോടനുബന്ധിച്ച് ഒക്ടോബര്‍ 17 മുതല്‍ 2019 ജനുവരി 22 വരെ സുരക്ഷയും സുഗമമായ തീര്‍ഥാടനവും ഉറപ്പുവരുത്താന്‍ കൂടുതല്‍ പൊലീസിനെ ഉള്‍പ്പെടുത്തി വിപുല സുരക്ഷ ഏര്‍പ്പെടുത്തിയെന്നു രേഖയില്‍ വ്യക്തമാക്കുന്നു.മകരവിളക്ക് ഉത്സവത്തോടനുബന്ധിച്ചു ജോലി ചെയ്ത ഉദ്യോഗസ്ഥര്‍ക്കുള്ള മെസ് സബ്‌സിഡി ഇനത്തില്‍ 5 കോടി രൂപ അനുവദിച്ചതില്‍ 3,18,77,200 രൂപ ചെലവഴിച്ചു. വിവിധ ജില്ലകളില്‍ സ്‌പെഷല്‍ പൊലീസ് ഓഫിസര്‍മാരെ നിയമിക്കാന്‍ 5,80,50,000, അപ്രതീക്ഷിത ചെലവുകള്‍ക്ക് 50,00,000 രൂപ എന്നിങ്ങനെ അനുവദിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button